banner

കുടുംബവഴക്കിനെ തുടർന്ന് തർക്കം!, വികലാംഗനെ സഹോദരിപുത്രൻ കോടാലി കൊണ്ടു വെട്ടിയും കല്ല് കൊണ്ടു തലയ്ക്കടിച്ചും കൊലപ്പെടുത്തി, പ്രതി കസ്റ്റഡിയിൽ

Published from Blogger Prime Android App
സ്വന്തം ലേഖകൻ
കണ്ണൂർ : ഉദയഗിരിയിലെ തൊമരക്കാട്ട് കുടുംബ വഴക്കിനെ തുടർന്നു ഭിന്നശേഷിക്കാരനെ സഹോദരി പുത്രൻ അടിച്ചുകൊന്നു. രണ്ടുകാലുകൾക്കും സ്വാധീനമില്ലാത്ത ദേവസ്യ കുമ്പുക്കൽ(76) എന്നയാളാണ് കൊല്ലപ്പെട്ടത്.

കോടാലി കൊണ്ട് വെട്ടി കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രതി ഷൈൻ മോനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ദിവസം രാത്രി ഏഴുമണിയോടെ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ദേവസ്യ മരിച്ചുകിടക്കുന്നത് കണ്ടത്. ഇവർ പിന്നീട് പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഷൈൻ മോനെ കസ്റ്റഡിയിൽ എടുക്കുന്നത്.

Post a Comment

0 Comments