banner

ബീച്ചിൽ കുളിക്കവെ മുങ്ങിത്താഴ്ന്ന സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അപകടം!, നില ഗുരുതരമായി തുടർന്ന രണ്ടുപേർ കൂടി മരിച്ചു, മരിച്ചവരുടെ എണ്ണം മൂന്നായി

Published from Blogger Prime Android App
സ്വന്തം ലേഖകൻ
കൊച്ചി : പുതുവൈപ്പ് ബീച്ചിൽ കുളിക്കാനിറങ്ങി അപകടത്തിൽപ്പെട്ട് രണ്ട് പേർ കൂടി മരിച്ചു. കതൃക്കടവ് സ്വദേശി മിലൻ സെബാസ്റ്റ്യൻ (19), ഇളംകുളം സ്വദേശി ആൽബിൻ (19) എന്നിവരാണ് മരിച്ചത്. ഇന്നലെ കലൂർ സ്വദേശി അഭിഷേക് മരിച്ചിരുന്നു.

പുതുവൈപ്പ് ബീച്ചിൽ കുളിക്കാനിറങ്ങിയ എട്ട് പേരടങ്ങുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. അഭിഷേക് വെള്ളത്തിൽ മുങ്ങിയപ്പോൾ ഒപ്പമുള്ളവർ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് അൽബിനും മിലനും തിരയിൽപ്പെടുന്നത്.

ഇരുവരേയും രക്ഷപ്പെടുത്തിയെങ്കിലും ​ഗുരുതരാവസ്ഥയിലായിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഇന്ന് പുലർച്ചെയാണ് ഇരുവരും മരിച്ചത്.

Post a Comment

0 Comments