banner

നിലവിൽ വിവിധ സ്റ്റേഷനുകളിലായി 30-ഓളം കേസുകള്‍!, അന്തർസംസ്ഥാന മോഷ്ടാവ് 'കൂമൻ' ഇസ്മയില്‍ പിടിയില്‍, ജില്ല കടന്നെത്തി പിടികൂടി പോലീസ്

Published from Blogger Prime Android App
തൃശൂര്‍ : അന്തർസംസ്ഥാന മോഷ്ടാവ് കൂമൻ ഇസ്മയില്‍ പിടിയില്‍. കണ്ണൂർ ഇരിക്കൂർ സ്വദേശിയായ ഇസ്മയിലിനെ കോഴിക്കോട് പേരാമ്പ്ര പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

പേരാമ്പ്ര വെള്ളിയൂരില്‍ മൂന്നോളം വീടുകളില്‍ കവർച്ച നടത്തുകയും ഏഴോളം വീടുകളില്‍ കവർച്ചാ ശ്രമം നടത്തുകയും ചെയ്തിരുന്നു.

പ്രതിക്കെതിരെ വിവിധ ഇടങ്ങളിലായി 30 ഓളം കേസുകള്‍ നിലവിലുണ്ട്. തൃശൂരില്‍ എത്തിയാണ് പ്രതിയെ പോലീസ് പിടികൂടിയത്.

Post a Comment

0 Comments