banner

രാമക്ഷേത്രത്തില്‍ ബാബരി പൂട്ട് ഇടാതിരിക്കാനും ബിജെപിക്ക് 400ലേറെ സീറ്റുകള്‍ നല്‍കണം!, കോണ്‍ഗ്രസ് അധികാരത്തിലെത്തിയാൽ കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കുമെന്ന് നരേന്ദ്രമോദി

Published from Blogger Prime Android App
ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 കോണ്‍ഗ്രസ് പുനസ്ഥാപിക്കാതിരിക്കാനും അയോധ്യയിലെ രാമക്ഷേത്രത്തില്‍ ബാബരി പൂട്ട് ഇടാതിരിക്കാനും ബിജെപി നയിക്കുന്ന എന്‍ഡിഎയ്ക്ക് 400ലേറെ സീറ്റുകള്‍ നല്‍കണമെന്ന അഭ്യര്‍ഥനയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മധ്യപ്രദേശിലെ ധറില്‍ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയില്‍ സംബന്ധിക്കുകയായിരുന്നു മോദി.

പട്ടിക ജാതി, പട്ടിക വര്‍ഗ, ഒബിസി വിഭാഗങ്ങളുടെ സംവരണം കോണ്‍ഗ്രസ് തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കു മാത്രമായി നല്‍കാനാണ് ഇന്ത്യാ സഖ്യത്തിന്റെ ഗൂഢനീക്കമെന്നും മോദി പറഞ്ഞു. ബിജെപി മൂന്നാം വട്ടം അധികാരത്തിലെത്തിയാല്‍ ഭരണഘടന മാറ്റുമെന്നാണഅ കോണ്‍ഗ്രസിന്റെ പ്രചാരണം. വോട്ട് ബാങ്കില്‍ കണ്ണുനട്ടാണ് കോണ്‍ഗ്രസിന്റെ ഈ പ്രചാരണമെന്നും മോദി ആരോപിച്ചു. പാര്‍ലമെന്റില്‍ 400ലേറെ സീറ്റുകള്‍ ഉള്ളതുകൊണ്ടാണ് തങ്ങള്‍ ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതെന്നും എസ് സി/എസ്ടി സംവരണം നിലനിര്‍ത്തി വന്നതെന്നും ഗോത്രവനിതയെ രാഷ്ട്രപതിയായി നിയമിച്ചതെന്നും മോദി അവകാശപ്പെട്ടു.

Post a Comment

0 Comments