banner

ബസ് കാത്തുനില്‍ക്കുന്നതിനിടെ കുഴഞ്ഞു വീണു!, സംസ്ഥാനത്തെ കനത്ത ചൂടിൻ്റെ ഇര?, 56-കാരി മരിച്ചു

Published from Blogger Prime Android App
പാലക്കാട് : ബസ് കാത്തിനിൽക്കുന്നതിനിടെ 56-കാരി കുഴഞ്ഞുവീണു മരിച്ചു. തെങ്കര സ്വദേശിനി സരോജിനിയാണ് മരിച്ചത്. പാലതെങ്കര രാജാ സ്കൂളിന് സമീപത്തെ ബസ് സ്റ്റോപ്പിൽ നിൽക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. നാട്ടുകാർ ചേർന്ന് സമീപത്തെ ക്ലിനിക്കിൽ പ്രവേശിപ്പിക്കുകയും തുടർന്ന് അവിടെ നിന്ന് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇന്ന് രാവിലെ പാലക്കാട് യുവാവ് കുഴഞ്ഞുവീണു മരിച്ചിരുന്നു. മണ്ണാർക്കോട് സ്വദേശി ആർ ശബരീഷാണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം നിൽക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

പാലക്കാടാണ് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്നത്. ചൂട് വര്‍ദ്ധിച്ചതോടെ മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്, തൃശൂര്‍, കോഴിക്കോട് ജില്ലകളിലാണ് ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കനത്ത ചൂടിനെ തുടര്‍ന്ന് പൊതുജനങ്ങള്‍ സ്വീകരിക്കേണ്ട ജാഗ്രതാ നിര്‍ദേശവും ക…

Post a Comment

0 Comments