banner

ബാൻഡ് മേളത്തിനിടെ കുഴഞ്ഞുവീണു!, ആശുപത്രിയിൽ എത്തിച്ച യുവാവ് മരിച്ചു

Published from Blogger Prime Android App
എറണാകുളം : ബാൻഡ് മേളത്തിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. കൊച്ചി പെരുമ്പാവൂർ പള്ളിയിൽ നടന്ന ബാൻഡ് മേളത്തിനിടെയാണ് യുവാവ് കുഴഞ്ഞുവീണത്. കോതമം​ഗലം സ്വ​ദേശി ജിന്റോയാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. 

ബാൻഡ്മേളം നടക്കുന്നതിനിടെ അബോധാവസ്ഥയിലായ യുവാവ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃത​ദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.

Post a Comment

0 Comments