banner

അഷ്ടമുടിയിൽ മഴ ദുരിതം!, മണലിക്കടയിൽ വീടുകളും റോഡും മണിക്കൂറുകൾ വെള്ളത്തിലായി, മുൻപില്ലാത്ത വിധമുള്ള സാഹചര്യമെന്ന് നാട്ടുകാർ

Published from Blogger Prime Android App സ്വന്തം ലേഖകൻ
അഷ്ടമുടി : തൃക്കരുവ ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡ് മണലിക്കടയിൽ തോടു കരകവിഞ്ഞ് റോഡിലും വീടുകളിലും വെള്ളക്കെട്ട്. കഴിഞ്ഞ ദിവസം രാത്രിയിലും ഇന്ന് പുലർച്ചയുമായി പെയ്ത മഴയിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. തോട് നിറഞ്ഞു കവിഞ്ഞതോടെ സമീപത്തെ വീടുകളിലേക്ക് വെള്ളം ഒഴുകിയെത്തുകയായിരുന്നു. അതേസമയം, മുൻപില്ലാത്ത വിധമുള്ള മഴക്കാല ഭീതിയാണ് തൃക്കരുവ ഗ്രാമപഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ നിലനിൽക്കുന്നത്. മഴക്കാല ശുചീകരണ പ്രവർത്തനങ്ങളിലെ വീഴ്ചയാണ് കാലവർഷം തുടങ്ങിയ സാഹചര്യത്തിൽ തന്നെ വെള്ളക്കെട്ട് രൂപപ്പെടുന്നതിന് കാരണം എന്ന് ഒരു വിഭാഗം കുറ്റപ്പെടുത്തുന്നു.

മണലിക്കട - കാഞ്ഞാവെളി റോഡിലും മണലിക്കട - പഞ്ചായത്ത് റോഡിലും മഴ പെയ്ത് തോട് നിറഞ്ഞതോടെ ക്രമാധീതമായി വെള്ളം ഉയർന്നതായി നാട്ടുകാർ പറഞ്ഞു. മുൻപ് വെള്ളം കെട്ടി നില്ക്കാറുണ്ടായിയിരുന്നെങ്കിലും ഇത്ര രൂക്ഷമായി വെള്ളം വീട്ടിലേക്ക് കയറുന്ന സാഹചര്യമുണ്ടായിരുന്നില്ലെന്ന് അവർ ചൂണ്ടിക്കാട്ടി.  പ്രദേശത്തെ ബിനു, ജോയി, ആനന്ദൻ, സാബു തുടങ്ങിയവരുടെ വീടുകളിലും പരിസരത്തെ നിരവധി വീടുകളിലും, വീടിനകത്തേക്ക് വരെ വെള്ളം കയറുന്ന സാഹചര്യമുണ്ടായി. വാർഡ് മെമ്പർ ആബാ അഗസ്റ്റിൻ്റെ നേതൃത്വത്തിൽ വെള്ളം ഒഴിവാക്കുന്നതടക്കമുള്ള ശുചീകരണ പ്രവർത്തനങ്ങൾ രാവിലെ മുതൽ സജീവമായിരുന്നു. മണിക്കൂറുകൾ നീണ്ടു നിന്ന വെള്ളക്കെട്ടിന് പലയിടത്തും നേരിയ ആശ്വാസം കണ്ടു തുടങ്ങിയിട്ടുണ്ട്.

Post a Comment

0 Comments