banner

സോഷ്യല്‍ മീഡിയ വഴി മതസ്പര്‍ധ ഇളക്കിവിടാന്‍ ശ്രമിച്ചെന്ന പോലീസ് കേസ്!, മുന്‍ പോപുലര്‍ ഫ്രണ്ട് നേതാവ് സി.എ റഊഫിനെ വെറുതെവിട്ട് കോടതി

Published from Blogger Prime Android App
പാലക്കാട് :
സോഷ്യല്‍ മീഡിയ വഴി മതസ്പര്‍ധ ഇളക്കിവിടാന്‍ ശ്രമിച്ചെന്ന കേസില്‍ പോപുലര്‍ ഫ്രണ്ട് മുന്‍ സംസ്ഥാന സെക്രട്ടറി സി എ റഊഫിനെ കോടതി വെറുതെവിട്ടു. പട്ടാമ്പി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ഗ്യാന്‍വാപി മസ്ജിദിലെ വുദുഖാനയില്‍നിന്ന് ശിവലിംഗം കണ്ടെത്തിയെന്ന വാര്‍ത്ത സംബന്ധിച്ച് ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റാണ് കേസിനാധാരം.

ഇത് മതസ്പര്‍ധയുണ്ടാക്കുന്നതും ശിവലിംഗത്തെ അവഹേളിക്കുന്നതുമാണെന്ന് ആരോപിച്ച് പോലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. 2022 മെയ് 28നാണ് പട്ടാമ്പി പോലിസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ പ്രശാന്ത് ക്ലിന്റ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രദേശത്തെ ബിജെപി നേതാക്കളെ സാക്ഷികളാക്കിയാണ് കേസെടുത്തത്. ഐപിസി 153, കെപി ആക്റ്റിലെ 120 വകുപ്പുകളാണ് ചുമത്തിയത്. റഊഫിനെതിരായ ആരോപണങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി കുറ്റവിമുക്തനാക്കിയത്. പ്രതിഭാഗത്തിന് വേണ്ടി അഡ്വ. എ എ റഹീം ഹാജരായി.      

Post a Comment

0 Comments