banner

കൂട്ടുകാരുമായി കുളിക്കാനിറങ്ങി!, എസ്എഫ്‌ഐ നേതാവ് ഡാമിൽ മുങ്ങിമരിച്ചു

Published from Blogger Prime Android App
തൃശൂര്‍ :
എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ നേതാവ് മുങ്ങിമരിച്ചു. മഹാരാജാസ് കോളജ് യൂണിറ്റ് സെക്രട്ടറിയും മലപ്പുറം താനൂര്‍ വെള്ളിയാമ്പുറം ചീരംകുളങ്ങര മുഹമ്മദ് ഷാഫിയുടെ മകനുമായ യഹിയ(25) ആണ് മരിച്ചത്. തൃശൂര്‍ പീച്ചി വന ഗവേഷണ കേന്ദ്രത്തില്‍ ഇന്റണ്‍ഷിപ്പിന് എത്തിയതായിരുന്നു എംഎസ് സി ബോട്ടണി വിദ്യാര്‍ഥിയായ യഹിയ.

ഡാമില്‍ മുങ്ങിപ്പോയ യഹിയയെ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് സ്‌കൂബ ടീം കണ്ടെത്തിയത്. ബുധന്‍ വൈകീട്ടോടെയാണ് പീച്ചി ജലസേചന വകുപ്പ് ക്വാര്‍ട്ടേഴ്സിന് സമീപം പീച്ചി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് യഹിയയും നാലു കൂട്ടുകാരും കുളിക്കാനിറങ്ങിയതും അപകടമുണ്ടായതും. മഹാരാജാസ് കോളജില്‍ നിന്നുള്ള 12 അംഗ സംഘമാണ് പീച്ചി വന ഗവേഷണ കേന്ദ്രത്തില്‍ ഇന്റണ്‍ഷിപ്പിനായി എത്തിയത്.

Post a Comment

0 Comments