banner

കൊല്ലം ചാത്തന്നൂരിൽ മയക്കുമരുന്ന് സംഘങ്ങൾ വിലസുന്നു!, സദാചാര പോലീസ് ചമഞ്ഞ് പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട പ്രതിശ്രുത വധുവിനെയും യുവാവിനെയും ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു, പോലീസ് സ്റ്റേഷന്റെ മൂക്കിൻ തുമ്പത്ത് മാരകായുധങ്ങളുമായി ആക്രമണം, ഇത്രയും സംഭവങ്ങൾ നടന്നിട്ടും പോലീസിന് മൗനം തന്നെ

Published from Blogger Prime Android App
കൊല്ലം : ചാ​ത്ത​ന്നൂ​രിൽ മ​യ​ക്കു​മ​രു​ന്ന് സം​ഘ​ങ്ങ​ൾ ആ​ക്ര​മ​ണം തു​ട​ർക്കഥയാകുന്നു. ചാ​ത്ത​ന്നൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ചി​റ​ക്ക​ര, ഉ​ളി​യ​നാ​ട്, മീ​നാ​ട് മേ​ഖ​ല​യി​ൽ മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​ക​ൾ വി​ല​സു​ന്നതായി ജ​നം പരാതിപ്പെടുന്നത്. ക​ഴി​ഞ്ഞ ഒരാഴ്ചയ്ക്കിടെ മ​യ​ക്കു​മ​രു​ന്ന് സം​ഘ​ങ്ങ​ൾ പ്രദേശത്തെ നി​ര​വ​ധിയിടങ്ങളിലായി ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

യാ​തൊ​രു പ്ര​കോ​പ​ന​വും കൂ​ടാ​തെ​യാ​ണ് ആ​ക്ര​മ​ണം. പൊ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ പ​ര​സ്പ​രം ബ​ന്ധ​മു​ള്ള സം​ഘ​ങ്ങ​ളാ​ണെ​ന്ന് തെ​ളി​ഞ്ഞി​ട്ടും രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ൽ മൂ​ലം ശ​ക്ത​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്താ​ൻ ക​ഴി​യു​ന്നി​ല്ല. ചാ​ത്ത​ന്നൂ​ർ സ്റ്റേ​ഷ​ന്‍റെ മൂ​ക്കി​ൻ തു​മ്പ​ത്താ​ണ് ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ മൂ​ന്നു​ത​വ​ണ മ​യ​ക്കു​മ​രു​ന്ന് സം​ഘ​ങ്ങ​ൾ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

സ​ദാ​ചാ​ര പൊ​ലീ​സ് ച​മ​ഞ്ഞു പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട പെ​ൺ​കു​ട്ടി​ക്കു നേ​രെ​യും ഭാ​വി​വ​ര​നെ​യും റോ​ഡു​വ​ശ​ത്ത് പ​ര​സ്യ​മാ​യാ​ണ് ജാ​തി​പ്പേ​ര് വി​ളി​ച്ചു ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ചാ​ത്ത​ന്നൂ​ർ ബ്ലോ​ക്കി​ന് സ​മീ​പം യാ​തൊ​രു പ്ര​കോ​പ​ന​വും കൂ​ടാ​തെ ആ​ക്ര​മ​ണം ന​ട​ത്തി. മീ​നാ​ട് ധ​ർ​മ​ശാ​സ്ത ക്ഷേ​ത്ര​ത്തി​ലെ ക​മ്മി​റ്റി ഭാ​ര​വാ​ഹി​യെ വെ​ട്ടി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച്​ ഉ​ത്സ​വം അ​ല​ങ്കോ​ല​മാ​ക്കാ​ൻ ശ്ര​മി​ച്ച​വ​ർ ജാ​മ്യ​ത്തി​ലി​റ​ങ്ങി വീ​ണ്ടും കൊ​ല​വി​ളി​യു​മാ​യി ന​ട​ക്കു​ന്നു.

ശ​ക്ത​മാ​യ പൊ​ലീ​സ് ഇ​ട​പെ​ട​ലി​ന്റെ അ​ഭാ​വം മൂ​ല​മാ​ണ് ചാ​ത്ത​ന്നൂ​ർ ചി​റ​ക്ക​ര മേ​ഖ​ല​യി​ൽ ല​ഹ​രി സം​ഘ​ങ്ങ​ൾ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​ത്. ല​ഹ​രി​സം​ഘ​ങ്ങ​ൾ പ​ര​സ്യ​മാ​യി ആ​യു​ധ​ങ്ങ​ളു​മാ​യി ഏ​റ്റു​മു​ട്ടു​ന്ന​തെ​ന്ന ആ​ക്ഷേ​പ​വും നാ​ട്ടു​കാ​ർ പ​റ​യു​ന്നു​ണ്ട്. ശ​ക്ത​മാ​യ ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട് മീ​നാ​ട് ഭാ​ഗ​ത്ത് പ്ര​ദേ​ശ​വാ​സി​ക​ൾ പൊ​ലീ​സി​ന് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ആ​ക്ര​മ​ണം തു​ട​രു​മ്പോ​ൾ സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ക്ക​മു​ള്ള​വ​ർ ഭീ​തി​യി​ലാ​ണ്.

Post a Comment

0 Comments