banner

നായ കുറുകെ ചാടിയതോടെ ബൈക്കിൻ്റെ നിയന്ത്രണം നഷ്ടമായി!, വണ്ടി മറിഞ്ഞ് പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച യാത്രികൻ മരിച്ചു


സ്വന്തം ലേഖകൻ
കോഴിക്കോട് : നായ കുറുകെ ചാടിയതിനെത്തുടര്‍ന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കേറ്റ യാത്രക്കാരന്‍ മരിച്ചു. പെരിയങ്ങാട് താമസിക്കുന്ന ബത്തേരി സ്വദേശി സുരേഷ് (50) ആണ് മരിച്ചത്.

കോഴിക്കോട് പുത്തൂര്‍മഠം മുജാഹിദ് പള്ളിക്ക് സമീപം ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു അപകടം. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ബുധനാഴ്ച രാവിലെയാണ് മരിച്ചത്. പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.

Post a Comment

0 Comments