സ്വന്തം ലേഖകൻ
തൃശൂർ : പൊലീസ് അക്കാദമിയിൽ വനിതാ ഉദ്യോഗസ്ഥയുടെ ലൈംഗികാതിക്രമ പരാതിയെ തുടർന്ന് ഓഫീസർ കമാൻഡന്റിന് സസ്പെൻഷൻ. ഓഫീസർ കമാൻഡന്റ് പ്രേമൻ കടന്നപ്പള്ളിയെയാണ് സസ്പെൻഡ് ചെയ്തത്. ആഭ്യന്തര അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇത് സംബന്ധിച്ച് ഡയറക്ടർ ഉത്തരവിറക്കിയിട്ടുണ്ട്.
രാമവർമ്മപുരത്തെ പൊലീസ് അക്കാദമിയിലെ വനിതാ ഉദ്യോഗസ്ഥയ്ക്ക് നേരെയാണ് ലൈംഗികാതിക്രമം നടന്നത്. ഓഫീസർ കമാൻഡന്റ് പ്രേമൻ കടന്നപ്പള്ളിക്കെതിരെയാണ് യുവതി പരാതി നൽകിയത്. സംഭവത്തില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ റാങ്കിലുള്ള വനിതാ ഉദ്യോഗസ്ഥ അക്കാദമി ഡയറക്ടര്‍ക്ക് രേഖാമൂലം പരാതി നല്‍കിയിരുന്നു. ഓഫീസിൽ വിളിച്ചു വരുത്തിയാണ് അതിക്രമം നടത്തിയതെന്ന് പരാതിയിൽ പറയുന്നുണ്ട്.
ഈ മാസം 17-നാണ് ഉദ്യോഗസ്ഥനില്‍ നിന്ന് ആദ്യമായി അതിക്രമം നേരിട്ടത്. ചില രേഖകള്‍ പ്രിന്റെടുക്കാനുണ്ടെന്ന് പറഞ്ഞാണ് ഉദ്യോഗസ്ഥന്‍ ഓഫീസിലേക്ക് വിളിച്ചുവരുത്തിയതെന്നും അവിടെ വച്ച് കടന്നുപിടിക്കുകയും ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയും ചെയ്തെന്ന് വനിതാ ഉദ്യോഗസ്ഥ പരാതിയിൽ പറയുന്നു.
.jpg)
0 Comments