
കോട്ടയം : ന്യൂസിലാൻഡിലേക്ക് പോകാനിരിക്കുന്ന യുവതി ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ടെസ്റ്റില്‍ പങ്കെടുക്കാന്‍ സാധിക്കാതെ മടങ്ങി. കോട്ടയം ചെങ്ങളത്തുകാവ് ഡ്രൈവിംഗ് സ്‌കൂളില്‍ ടെസ്റ്റിനെത്തിയ കൂരോപ്പട വലിയകുന്നേല്‍ രതീഷിന്‍റെ ഭാര്യ അഞ്ജുഷയ്ക്കാണ് പ്രതിഷേധത്തെത്തുടര്‍ന്ന് മടങ്ങേണ്ടി വന്നത്. അടുത്ത തിങ്കളാഴ്ചയാണ് അഞ്ജുഷ ന്യൂസിലാൻഡിലേക്ക് പോകാനിരിക്കുന്നത്.
രതീഷിനും ഇവരുടെ കുട്ടി അദ്വൈതിനുമൊപ്പമാണ് ഇന്നലെ രാവിലെ അഞ്ജുഷ ടെസ്റ്റിനെത്തിയത്. ജൂണ്‍ രണ്ടിനാണ് ആദ്യം തീയതി കിട്ടിയത്.
വിദേശത്തേക്ക് പേകേണ്ടതിനാല്‍ മോട്ടോര്‍ വാഹനവകുപ്പ് ഓഫീസിലെത്തി പ്രത്യേക അപേക്ഷ നല്‍കിയതിനെത്തുടര്‍ന്ന് ഇന്നലെ തീയതി ലഭിക്കുകയായിരുന്നു. വിദേശത്തേക്ക് പോകുന്നതിനു മുൻപ് അഞ്ജുഷയ്ക്ക് ഇനി ടെസ്റ്റില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്.
0 Comments