banner

മദ്യപിക്കാൻ വിളിച്ചിട്ട് വന്നില്ല!, സുഹൃത്തിനെ കുത്തിക്കൊല്ലാൻ ശ്രമിച്ചയാൾ അറസ്റ്റിൽ

Published from Blogger Prime Android App
കോട്ടയം :
മദ്യപിക്കാൻ കൂടെ വരാത്തതിന്‍റെ പേരിൽ സുഹൃത്തിനെ കുത്തിക്കൊല്ലാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. കോട്ടയം കാരാപ്പുഴ സ്വദേശി സജിയാണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയാണ് സംഭവം. കാരാപ്പുഴ സ്വദേശിയായ മധ്യവയസ്കനെയാണ് സജി ഇന്നലെ കൊല്ലാൻ ശ്രമിച്ചത്.

മദ്യം വാങ്ങാൻ ഷെയർ ആവശ്യപ്പെടുകയും ഒപ്പമിരുന്ന് മദ്യപിക്കാനും സജി ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ സജി സുഹൃത്തിനെ കൈവശമുണ്ടായിരുന്ന ബിയർ കുപ്പികൊണ്ട് കുത്തുകയായിരുന്നു. കോട്ടയം വെസ്റ്റ് പൊലീസാണ് പ്രതിയെ പിടികൂടിയത്.

Post a Comment

0 Comments