banner

കൊല്ലത്ത് മദ്യ കച്ചവടക്കാർക്കിടയിലെ ഡബിൾ ഏജൻറ് പിടിയിലായി!, അനധികൃത കച്ചവടക്കാർക്ക് മദ്യം എത്തിച്ചു നൽകുകയാണ് യുവാവിന്റെ രീതിയെന്ന് എക്സൈസ്

Published from Blogger Prime Android App
കൊല്ലം : കരുനാഗപ്പള്ളിയിൽ അനധികൃത വില്പനയ്ക്ക് സൂക്ഷിച്ച വിദേശ മദ്യവുമായി യുവാവ് എക്സൈസ് പിടിയിലായി. തഴവ സ്വദേശി പാവുമ്പ സന്ദീപ് ആണ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി.എൽ.വിജിലാലിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘത്തിൻ്റെ പിടിയിലായത്. അനധികൃത മദ്യക്കച്ചവടക്കാർക്ക് ആവശ്യാനുസരണം മദ്യം എത്തിച്ച് നൽകി ഡബിൾ ഏജന്റായിട്ടാണ് പ്രതി പ്രവർത്തിക്കുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

നിരവധി കേസുകളിൽ പ്രതിയായ സന്ദീപിനെ ആഴ്ചകളായി എക്സൈസ് സംഘം രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്നു. പാവുമ്പ എരോട്ട് പാലത്തിന്റെ സമീപത്ത് നിന്ന് ഒന്നാം തീയതി കച്ചവടത്തിനായി ഇരുചക്ര വാഹനത്തിൽ പോകുമ്പോഴാണ് 13 ലീറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി സന്ദീപ് കഴിഞ്ഞദിവസം എക്സൈസ് പിടിയിൽ ആയത്. പ്രിവന്റീവ് ഓഫീസർമാരായ വൈ.സജികുമാർ, ബി.സന്തോഷ് , സിവിൽ എക്സൈസ് ഓഫീസർമാരായ കെ.സാജൻ, ജിനു തങ്കച്ചൻ, ശ്യാംദാസ്, എച്ച്.ചാൾസ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. 

Post a Comment

0 Comments