banner

കൊല്ലം മുണ്ടയ്ക്കൽ സെന്റ് ജോർജ് ചാപ്പൽ ഭാഗികമായി തിരയെടുത്തു

Published from Blogger Prime Android App
കൊല്ലം : കൊല്ലം മുണ്ടയ്ക്കൽ സെന്റ് ജോർജ് ചാപ്പൽ ഭാഗികമായി തിരയെടുത്തു. തിങ്കളാഴ്ച രാത്രി എട്ടരയോടെ വലിയ ശബ്ദത്തോടെയാണ് കുരിശടക്കം നിലം പതിച്ചത്. സ്നേഹകുന്ന് ഭാഗത്ത് കഴിഞ്ഞ തിങ്കൾ മുതൽ കടൽക്ഷോഭം രൂക്ഷമായിരുന്നു ഇതിനിടെയാണ് ചാപ്പൽ തകരുന്ന സംഭവം ഉണ്ടായത്. കടൽക്ഷോഭത്തിനിടെ തോപ്പ് ഇടവകയുടെ ഭാഗമായ സെന്റ് ജോർജ് ചാപ്പലിന്റെ മുൻഭാഗം പൂർണമായി തകർന്നു. ബാക്കി ഭാഗം ഏതു നിമിഷവും നിലംപൊത്താവുന്ന സ്ഥിതിയിലാണെന്ന് നാട്ടുകാർ പറഞ്ഞു.

ഈ കഴിഞ്ഞ മാസം മാർച്ചിന് കടൽക്ഷോഭത്തിൽ ചാപ്പലിലേക്കുള്ള റോഡ് പൂർണമായും തകർന്നിരുന്നു. അന്ന് മുതൽ ചാപ്പൽ കെട്ടിടത്തിന്റെ ഉള്ളിലേക്ക് വിശുദ്ധ രൂപങ്ങളും മറ്റും മാറ്റിയിരുന്നു. അന്നുമുതൽ തന്നെ ചാപ്പൽ പ്രവർത്തിച്ച കെട്ടിടത്തിന് ബലക്ഷയം ഉണ്ടായതായി നാട്ടുകാർ പറയുന്നു.  ഏകദേശം 10 അടിയോളമാണ് അന്ന് താഴ്ചയിലാണ് തീരം കടലെടുത്തത്.

സംഭവമറിഞ്ഞ് തോപ്പ് ഇടവക വികാരിയുൾപ്പെടെ സ്ഥലം സന്ദർശിച്ചു. ഒൻപത് വർഷം മുൻപാണ് പള്ളി പുതുക്കി പണിതത്. നാളെ ഗീവർഗീസ് പുണ്യാളന്റെ പെരുന്നാള് ആരംഭിക്കാനിരിക്കുകയാണ്. ഇതിനിടെയാണ് പള്ളി തകർന്നുവീണത്. ചാപ്പലിന് സമീപം താമസിക്കുന്ന ത്രേസ്യാമ്മയാണ് എന്നും ചാപ്പലിൽ തിരിവയ്ക്കാനും ലൈറ്റ് തെളിക്കാനും പോയിരുന്നത്. ചാപ്പൽ തകരുന്നതിന് മണിക്കൂറുകൾക്ക് മുമ്പും ലൈറ്റ് ഇടാനായി ത്രേസ്യാമ്മ ചാപ്പലിനടുത്ത് പോയിരുന്നു. ത്രേസ്യാമ്മയുടെ വീടിന്റെ മതിലും കടലാക്രമണത്തിൽ തകർന്നു.

Post a Comment

0 Comments