banner

കൊല്ലത്ത് കനത്ത മഴയിൽ വീടിന്റെ മേൽക്കൂര തകർന്ന് അപകടം!, മൂന്നു വയസ്സുകാരിക്ക് ഉൾപ്പടെ നാല് പേർക്ക് പരിക്ക്, പരിക്കേറ്റവർ ജില്ലാ ആശുപത്രിയിൽ


സ്വന്തം ലേഖകൻ
കൊല്ലം : കനത്ത മഴയിൽ വീടിന്റെ മേൽക്കൂര തകർന്ന് അപകടം. കുട്ടികൾ ഉൾപ്പടെ നാല് പേർക്ക് പരിക്കേറ്റു. കൈകുളങ്ങര ആൽത്തറമൂട് കുഴിയിൽ
വടക്കെ തൊടിയിൽ വീട്ടിൽ ഗ്രേസിയുടെ(52) തലയ്ക്കും ഭർത്താവ് ജോസഫ് (58) പേരകുട്ടികൾ സ്നേഹ (4)
ഡിയോൺ (3) എന്നിവരുടെ ശരീരത്തും  പരിക്കേറ്റു. പരിക്കേറ്റവരെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

0 Comments