banner

കൊല്ലത്ത് സാമൂഹ്യമാധ്യമം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡനത്തിനിരയാക്കി!, പീഡനം കൂട്ടുകാരൻ്റെ സഹായത്തോടെ മറ്റൊരു സ്ഥലത്ത് എത്തിച്ച്, 22-കാരൻ ഉൾപ്പെടെ 2 പേര്‍ പിടിയില്‍


സ്വന്തം ലേഖകൻ
കൊല്ലം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാക്കൾ പോലീസ് പിടിയിലായി. ചാരുകാട്, ഭാര്‍ഗ്ഗവ മന്ദിരത്തില്‍ അമല്‍ (22), പെരുമ്പുഴ, ശാന്തി ലാല്‍ (26) എന്നിവരാണ് കിളികൊല്ലൂര്‍ പോലീസിന്റെ പിടിയിലായത്. സാമൂഹ്യ മാധ്യമം വഴി പെണ്‍കുട്ടിയുമായി സൗഹൃദ ബന്ധം സ്ഥാപിച്ച അമല്‍ പ്രണയം നടിച്ച് വശീകരിച്ചാണ് പീഡനത്തിനിരയാക്കിയത്. ഫെബ്രുവരി മാസത്തില്‍ അമല്‍ പെണ്‍കുട്ടിയെ ഇയാളുടെ സുഹൃത്ത് ശാന്തിലാലിന്റെ സഹായത്തോടെ തട്ടികൊണ്ടുപോയി മറ്റൊരു സ്ഥലത്തെത്തിച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു.

പെണ്‍കുട്ടി നൽകിയ പരാതിയിൽ കിളികൊല്ലൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കിളികൊല്ലൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ഷാനിഫിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ വൈശാഖ്, സന്തോഷ്‌കുമാര്‍, അനില്‍ സിപിഒ മാരായ ഷണ്‍മുഖദാസ്, പ്രശാന്ത്, സാജ്, അനിതാകുമാരി എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Post a Comment

0 Comments