banner

സ്വര്‍ണ്ണവില വീണ്ടും ഉയരുന്നു!, സംസ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 200 രൂപ വർദ്ധിച്ചു, ഇന്നത്തെ നിരക്ക് ഇങ്ങനെ


സ്വന്തം ലേഖകൻ
സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയരുന്നു. ഇന്ന് ഒരു പവന് വർദ്ധിച്ചത് 200 രൂപയാണ്. കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 53,320 രൂപയാണ് വില. ഒരു ഗ്രാം സ്വർണത്തിന് 6665 രൂപയാണ് വില. എന്നാൽ മെയ് മാസം ആരംഭിച്ചപ്പോൾ തന്നെ പ്രതീക്ഷകൾ നൽകിയാണ് ആരംഭം.

മെയ് ആരംഭിച്ച അന്ന് തന്നെ വലിയ തോതില്‍ സ്വർണവിലകുറഞ്ഞു കൊണ്ടാണ് വ്യാപാരം നടന്നത്. എന്നാൽ സ്വർണ്ണവിലയിൽ റെക്കോർഡ് തീർത്തതും ഈ മാസമാണ്. 55,120 രൂപയായിരുന്നു മെയ് 20ന് വിപണിയിലെ നിരക്ക്.

മെയ് മാസത്തിലെ ഇതുവരെയുള്ള നിരക്കുകൾ നോക്കം.
മെയ് 1- 52,440, മെയ് 2- 53000, മെയ് 3-52600, മെയ് 4- 52680, മെയ് 5- 52680, മെയ് 6- 52840, മെയ് 7- 53080, മെയ് 8- 53000, മെയ് 9- 52920, മെയ് 10- 54,040, മെയ് 11- 53,800, മെയ് 12-53800, മെയ് 13-53720, മെയ് 14- 53400, മെയ് 15- 53,720, മെയ് 16- 54,280, മെയ് 17- 54,080, മെയ് 18- 54720, മെയ് 19- 54720, മെയ് 20- 55,120, മെയ് 21-54,640, മെയ് 22- 54640, മെയ് 23- 53840, മെയ് 24- 53,120, മെയ് 25- 53,120, മെയ് 26- 53,120, മെയ് 27- 53,320.

ഈ ട്രെന്‍ഡ് തുടര്‍ന്നാല്‍ വരും ദിവസങ്ങളിലും സ്വര്‍ണവിലയില്‍ കുറവ് വന്നേക്കും. ആഗോള തലത്തില്‍ നിക്ഷേപകര്‍ക്ക് ആശങ്കയുണ്ടാക്കിയിരുന്ന കാര്യങ്ങളില്‍ അയവ് വന്നതാണ് വില കുറയാന്‍ കാരണമാകുന്നത്.

രാജ്യാന്തര വിപണിയിലെ വില കയറ്റമാണ് കേരളത്തിലെ വില വർധനയ്ക്ക് കാരണമാകുന്നത്. ഏറിയും കുറഞ്ഞുമാണ് സ്വര്‍ണവില മുന്നോട്ട് പോകുന്നത്. ഇനിയും കുറയാനുള്ള സാധ്യതയും കൂടാനുള്ള സാധ്യതയും തള്ളാനാകില്ല.

Post a Comment

0 Comments