banner

ഡ്രൈവിങ്ങിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടു!, വാഹനത്തിന് നിയന്ത്രണം നഷ്ടമായത് കണ്ട് ഭാര്യ സ്റ്റിയറിങ്ങിൽ പിടിച്ച് തിട്ടയില്‍ ഇടിപ്പിച്ചു നിര്‍ത്തി, ഗൃഹനാഥൻ മരിച്ചു

Published from Blogger Prime Android App
സ്വന്തം ലേഖകൻ
കുട്ടിക്കാനം : മലനിരകളിലെ ഹെയർപിൻ വളവിലൂടെ കാർ ഓടിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വാഹനം ഇടിപ്പിച്ചു നിർത്തിയതിനു പിന്നാലെ ഗൃഹനാഥൻ മരിച്ചു.

പെരുവന്താനം കിരൻചിറയില്‍ സിബു ജോസഫ് (56) ആണ് മരിച്ചത്. ഇന്നലെ രാത്രി 8.30 ഓടെയായിരുന്നു സംഭവം. അണക്കരയില്‍ നിന്നും ഭാര്യയോടൊപ്പം വീട്ടിലേക്ക് വരുന്നതിനിടെ പുല്ലുപാറയില്‍ വച്ച്‌ സിബുവിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.

കാർ നിയന്ത്രണം വിട്ട് പോകുന്നത് കണ്ട് ഭാര്യ സ്റ്റിയറിങ് തിരിച്ച്‌ കാർ തിട്ടയില്‍ ഇടിപ്പിച്ചു നിർത്തി. എന്നാല്‍ സിബുവിന്റെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലയ്ക്കു മാറ്റി.

Post a Comment

0 Comments