
തൃശൂർ : കാനഡയില്‍ മലയാളി യുവതിയെ താമസിക്കുന്ന വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബന്ധുക്കളാണ് ഇക്കാര്യം അറിയിച്ചത്. ചാലക്കുടി സ്വദേശിയായ 30കാരി ഡോണയാണ് മരിച്ചത്.
വീട് പൂട്ടിക്കിടക്കുന്ന വിവരം അറിഞ്ഞ് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് ഡോണയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡോണയുടെ ഭർത്താവ് ലാലിനെ കാണാനില്ലെന്നാണ് വിവരം.
സംഭവത്തില്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന നിലയില്‍ കാനഡ പൊലീസ് അന്വേഷണം ആരംഭിച്ചു. ഒന്നര വർഷം മുൻപായിരുന്നു ഡോണയുടെ വിവാഹം.
0 Comments