banner

അപകടകരമായി ബസോടിച്ചതിന് കെ സ്വിഫ്റ്റ് ഡ്രൈവർക്കെതിരെ മർദ്ദനം; കണ്ണൂരിൽ ഏഴുപേർ അറസ്റ്റിൽ; പ്രതികൾക്ക് വിനയായത് സിസിടിവി ദൃശ്യങ്ങൾ


സ്വന്തം ലേഖകൻ
കണ്ണൂർ : അപകടകരമായി ബസോടിച്ചു വെന്നു ആരോപിച്ചു കണ്ണൂർ ഡിപ്പോയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഡ്രൈവറെ ബസിൽ കയറി മർദ്ദിച്ചതിന് ഏഴ് യുവാക്കളെ പൊലീസ് അറസ്റ്റു ചെയ്തു. കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഡ്രൈവർക്കെതിരെയാണ് അക്രമമുണ്ടായത്.

വ്യാഴാഴ്‌ച്ച രാത്രി 12.15 നാണ് സംഭവം. എർണാകുളത്ത് നിന്ന് കൊല്ലൂരിലേക്ക് പോകുന്ന ബസാണിത്. യുവാക്കൾ ബൈക്കിലെത്തി തടഞ്ഞ്, ഡ്രൈവറെ മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. ഡ്രൈവർ അപകടകരമായ രീതിയിലാണ് വണ്ടിയോടിക്കുന്നത് എന്നാരോപിച്ചാണ് യുവാക്കൾ അതിക്രമം നടത്തിയത്. സംഭവത്തിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

വ്യാഴാഴ്‌ച്ച രാത്രി താഴെ ചൊവ്വയിലെ കിഴുത്തള്ളി ബൈപാസിലൂടെ ബൈക്ക് ഓടിച്ചിരുന്ന യുവാക്കൾക്ക് നേരെ അതിവേഗത്തിലെത്തിയ കെ. സ്വിഫ്റ്റ് അമിത വേഗതയിലെത്തി ഇടിച്ചു തെറിപ്പിക്കാൻ ശ്രമിച്ചു വെന്നാണ് പരാതി. ബൈക്ക് യാത്രക്കാർ റോഡിന് പുറത്തേക്ക് വാഹനം ഇറക്കിയതു കൊണ്ടു മാത്രമാണ് രക്ഷപ്പെട്ടത്. ഇതിനു ശേഷം കെ. സ്വിഫ്റ്റിന്റെ പുറകെ ബൈക്കിൽ പോയി യുവാക്കാർ ബസ് തടയാൻ ശ്രമിച്ചു വെങ്കിലും കഴിഞ്ഞില്ല.

ഇതേ തുടർന്നാണ് കണ്ണൂർ ഡിപ്പോയിലെത്തി ഡ്രൈവറെ അസഭ്യം പറയുകയും വീടു കാണുകയില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും കൈയേറ്റം ചെയ്യുകയും ചെയ്തത്. കെ എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോ മാനേജരുടെ പരാതിയിലാണ് പൊലീസ് തിലാന്നൂർ താഴെ ചൊവ്വ സ്വദേശികളാണ് അറസ്റ്റിലായത്. പ്രതികൾഅസഭ്യം വിളിക്കുകയും ഇതിന് ശേഷം ഡ്രൈവറെ മർദ്ദിക്കുകയും ചെയ്യുന്ന വീഡിയോ പ്രചരിക്കുന്നുണ്ട്.

Post a Comment

0 Comments