സ്വന്തം ലേഖകൻ
തിരുവനന്തപുരം : മേയർ-ഡ്രൈവർ തർക്കത്തിൽ നിർണ്ണായക നീക്കവുമായി പൊലീസ്. ബസിലെ കണ്ടക്ടറെ പൊലീസ് കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യുന്നു. ബസിലെ മെമ്മറി കാർഡ് നഷ്ടമായ കേസിലാണ് കണ്ടക്ടറെ ചോദ്യം ചെയ്യുന്നത്. ഈ മെമ്മറി കാർഡ് ഡ്രൈവർ യദുവാണ് എടുത്തതെന്ന വാദം ചില കോണുകൾ ഉയർത്തിയിരുന്നു. എന്നാൽ ഇതിന് സാധ്യതയില്ലെന്നാണ് പൊലീസ് നിഗമനം. സംഭവം നടന്നതിന്റെ അടുത്ത ദിവസം യദു എത്തിയെന്ന് പറയുന്നുണ്ടെങ്കിലും അന്ന് ബസ് സർവ്വീസിലായിരുന്നു. അതുകൊണ്ട് തന്നെ യദുവിനെ പൊലീസിന് സംശയമില്ല. ഇതിനിടെയാണ് കണ്ടക്ടറെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നത്.
മെമ്മറി കാർഡിൽ നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന സൂചന കഴിഞ്ഞ ദിവസം തന്നെ പൊലീസ് നൽകിയിരുന്നു. രാജ്യസഭാ എംപിയും ഡിവൈഎഫ് ഐ നേതാവുമായ പി റഹിമിന്റെ അയൽവാസിയാണ് കണ്ടക്ടർ. മേയറും ഡ്രൈവർ യദുവുമായുള്ള തർക്കത്തിനിടെ റഹിമിനെ കണ്ടക്ടർ വിളിച്ചിരുന്നു. കണ്ടക്ടറെ റഹിമും തിരിച്ചു വിളിച്ചു. അത്തരത്തിലൊരു കണ്ടക്ടറെയാണ് പുലർച്ചെ വീട്ടിൽ നിന്നും പൊലീസ് കസ്റ്റഡിയിൽ എടുത്തത്. എന്തുകൊണ്ടാണ് കണ്ടക്ടറെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുന്നതെന്ന് വ്യക്തമല്ല. തമ്പാനൂർ പൊലീസാണ് ചോദ്യം ചെയ്യുന്നത്. മെമ്മറി കാർഡ് കാണാത്തതിൽ കെ എസ് ആർ ടി സി തമ്പാനൂർ പൊലീസിന് പരാതി നൽകിയിരുന്നു. കണ്ടക്ടർ സുബിന്റെ മൊഴി ഈ കേസിൽ നിർണ്ണായകമാണ്.
.jpg)
0 Comments