banner

കൊല്ലത്ത് ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തിതുറന്ന് മോഷണം!, അന്വേഷണത്തിനൊടുവിൽ പ്രതിയെ പിടികൂടി പോലീസ്


സ്വന്തം ലേഖകൻ
കൊല്ലം : കൊട്ടാരക്കര ഇഞ്ചക്കാട് തിരുവേളിക്കോട് ശ്രീ മഹാദേവക്ഷേത്രത്തിലെ കാണിക്ക വഞ്ചികള്‍ കുത്തിതുറന്ന് മോഷണം നടത്തിയ സംഭവത്തിൽ പ്രതി കൊട്ടാരക്കര പോലീസിൻ്റെ പിടിയിൽ. 

തലവൂര്‍ അമ്പലനിരപ്പ് വിശറിയില്‍ ഭവനത്തില്‍ രാഗേഷ് (32)നെയാണ് പോലീസ് പിടികൂടിയത്. 25ന് രാത്രിയിലാണ് പ്രതി വഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയത്.

കൊട്ടാരക്കര ഐ എസ്എച്ച് ഒ. ബിജു, എസ്‌ഐ സഹില്‍, എസ്‌ഐ ജോണ്‍സന്‍, സിപിഒ ബിനു എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Post a Comment

0 Comments