banner

മുൻ സബ് ഇൻസ്പെക്ടർ കെ.ദാമോദര മാരാർ അന്തരിച്ചു!, വിടവാങ്ങിയത് മുൻ മുഖ്യമന്ത്രി കെ.കരുണാകരന്‍റെ ഇളയ സഹോദരൻ, സംസ്കാരം നാളെ


സ്വന്തം ലേഖകൻ
കോഴിക്കോട് : മുൻ മുഖ്യമന്ത്രി കെ കരുണാകരന്‍റെ ഇളയ സഹോദരൻ കെ.ദാമോദര മാരാർ (102) കോഴിക്കോട്ട് അന്തരിച്ചു. നാലരയോടെ വെള്ളിമാടുകുന്ന് നിർമ്മല ആശുപത്രിയിലായിരുന്നു അന്ത്യം. റിട്ടയേര്‍ഡ് പൊലീസ് സബ് ഇന്‍സ്പെക്ടറാണ്.

ഭാര്യ പരേതയായ തങ്കം. ഉഷ ശ്രീനിവാസൻ, പരേതനായ വിശ്വനാഥൻ, പ്രേംനാഥ് എന്നിവർ മക്കളാണ്. പരേതരായ തെക്കേടത്ത് രാമുണ്ണി മാരാർ, കണ്ണോത്ത് കല്യാണി അമ്മ എന്നിവരുടെ മകനാണ് കെ ദാമോദര മാരാർ.

മൃതദേഹം വെള്ളിമാട്കുന്നിലെ ശ്രീയുഷ് വീട്ടിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം നാളെ ഉച്ചയ്ക്ക് 12 മണിക്ക് വെസ്റ്റിൽ ശ്മശാനത്തിൽ വെച്ച് നടക്കും.

Post a Comment

0 Comments