
പാലക്കാട് : മീൻപിടിക്കാൻ ക്വാറിയിൽ ഇറങ്ങിയവർക്ക് കിട്ടിയത് മനുഷ്യ തലയോട്ടി പാലക്കാട് രാമശേരിയിലാണ് സംഭവം. രാമശേരിയിലെ കരിങ്കല്‍ ക്വാറിയില്‍ നിന്നാണ് തലയോട്ടി കണ്ടെത്തിയത്. മീൻ പിടിക്കാൻ വന്ന കുട്ടികളാണ് തലയോട്ടി കണ്ടത്.
വിവരം ഉടൻ തന്നെ പ്രദേശവാസികൾ പോലീസിന് കൈമാറി. ക്വാ റി യി ല്‍ സ്കൂബ ഡൈവിങ് ടീം ഉടൻ പരിശോധന നടത്താനുള്ള നടപടികൾ ആരംഭിച്ചു. മറ്റു ശരീരഭാഗങ്ങള്‍ ഉണ്ടോയെന്ന് കണ്ടെത്തുന്നതിനായാണ് പരിശോധന. തലയോട്ടി ആരുടേതാണന്ന് കണ്ടത്തേണ്ടതുണ്ടെന്നും മിസിംഗ് കേസുകൾ കേന്ദ്രീകരിച്ചും പശ്ചാത്തലം അനുസരിച്ചു അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
0 Comments