
കൊല്ലം : കൊല്ലത്ത് റോഡരികില്‍ പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ മധ്യവയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തി. അങ്ങാടിക്കല്‍ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായ പറക്കോട് ജ്യോതിസില്‍ മണികണ്ഠൻ (52) ആണ് മരിച്ചത്. കൊല്ലം കലയപുരത്ത് കഴിഞ്ഞ ദിവസമാണ് സംഭവം.
ഇന്ത്യൻ ഓയില്‍ പെട്രോള്‍ പമ്പ് കലയപുരത്തിന് എതിർവശത്തുള്ള റോഡിലായിരുന്നു കാര്‍ നിര്‍ത്തിയിട്ടിരുന്നത്. കൈകളില്‍ പൊള്ളലേറ്റതുപോലുള്ള പാടുകളുണ്ട്. കാറിന്‍റെ മുന്‍വശത്ത് ഇടതുഭാഗത്തെ സീറ്റില്‍ ആയിരുന്നു മൃതദേഹം.
കാർ പാർക്ക് ചെയ്തതിൽ സംശയം തോന്നിയ നാട്ടുകാരാണ് കാർ പരിശോധിച്ചത് തുടർന്നാണ് ഒരാൾ ഇരിക്കുന്നത് വിളിച്ചെങ്കിലും അനക്കമില്ലാത്തതിനാൽ തുറന്നു നോക്കി. ഇതോടെയാണ് മരണവിവരം പുറത്തറിയുന്നത്. പോലീസും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
രാത്രി പത്തരയോടെ മൃതദേഹം കാറിൽനിന്ന് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ഭാര്യ: ജയശ്രീ. മക്കൾ: അമൃത ജ്യോതി, ശിവ നന്ദിത.
0 Comments