
പത്തനംതിട്ട : മെഴുവേലിയില്‍ മുഖംമൂടി സംഘം വീടുകയറി ആക്രമിച്ചെന്ന പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മെഴുവേലിക്കടുത്ത് ആലക്കോടുള്ള പ്രിൻസിന്റെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ അടിമുടി ദുരൂഹതയുണ്ടെന്നാണ് പൊലീസ് പറയുന്നത്.
ആലക്കോട് സ്വദേശി പ്രിൻസിന്റെ വീട്ടുവളപ്പില്‍ കയറിയാണ് മുഖംമൂടി സംഘം ആക്രമണം നടത്തിയത്. ജനാലകള്‍ അടിച്ചുതകർത്ത സംഘം മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറും ആക്രമിച്ചു. സിസിടിവി ക്യാമറയും നശിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. ആറംഗ സംഘം അക്രമം നടത്തിയെന്നാണ് ഇലവുംതിട്ട പൊലീസിന്‍റെ എഫ്‌ഐആർ.
അന്വേഷണത്തിന്‍റെ പ്രാഥമിക ഘട്ടത്തില്‍ തന്നെ ചില നിർണ്ണായക വിവരങ്ങള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്. പ്രതികളെയും അവർക്ക് പിന്നിലുള്ള വ്യക്തികളെയും അധികം വൈകാതെ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.
0 Comments