banner

പ്ലസ് വണ്‍ പ്രവേശനത്തിൽ വിദ്യാർത്ഥികൾക്ക് ആശ്വാസം!, സംസ്ഥാനത്ത് ഏഴ് ജില്ലകളിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ 30 ശതമാനം സീറ്റുകൾ വർദ്ധിപ്പിച്ചു, കൊല്ലം ഉൾപ്പെടെയുള്ള ജില്ലകളിൽ 20 ശതമാനം സീറ്റ് വർധന

Published from Blogger Prime Android App
കാസർകോട് : സംസ്ഥാനത്ത് പ്ലസ്‌ വണ്‍ പ്രവേശനത്തിന് ഏഴു ജില്ലകളിലെ എല്ലാ സർക്കാർ ഹയർസെക്കൻഡറി സ്കൂളുകളിലും പൊതുവിദ്യാഭ്യാസവകുപ്പ് 30 ശതമാനം മാർജിനല്‍ സീറ്റ് വർധന അനുവദിച്ചു. 

കാസർകോട്, കണ്ണൂർ, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം ജില്ലകളിലാണ് സീറ്റ് കൂട്ടുന്നത്. ഈ ജില്ലകളിലെ എല്ലാ എയ്ഡഡ് സ്കൂളുകളിലും 20 ശതമാനം സീറ്റും കൂട്ടും. 

ആവശ്യപ്പെടുന്ന എയ്ഡഡ് സ്കൂളുകള്‍ക്ക് ഇതിനുപുറമേ 10 ശതമാനം സീറ്റുകൂടി കൂട്ടിനല്‍കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അനുമതി നല്‍കി. തൃശ്ശൂർ, എറണാകുളം, കൊല്ലം ജില്ലകളില്‍ എല്ലാ സർക്കാർ, എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിലും ആലപ്പുഴ ജില്ലയില്‍ അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലെ സ്കൂളുകളിലും 20 ശതമാനം സീറ്റ് വർധന അനുവദിച്ചിട്ടുണ്ട്.

Post a Comment

0 Comments