banner

യുവാവിനെ കല്ലെടുത്ത് തലക്കടിച്ചു കൊലപ്പെടുത്തിയ സംഭവം!, അഖിൽ വധക്കേസിൽ കൊലയിൽ നേരിട്ട് പങ്കെടുത്ത 'അപ്പു' പോലീസ് പിടിയിൽ, കൊലപാതകം നടത്തിയ മറ്റ് മൂന്ന് പേ‍ര്‍ ഇപ്പോഴും കാണാമറയത്ത്

Published from Blogger Prime Android App
തിരുവനന്തപുരം : 
കരമന അഖിൽ കൊലക്കേസിൽ മുഖ്യ പ്രതികളിലൊരാൾ പിടിയിൽ.കൊലയിൽ നേരിട്ട് പങ്കെടുത്ത അപ്പു എന്ന അഖിൽ ആണ് പൊലീസ് പിടിയിലായത്. തമിഴ്നാട്ടിൽ നിന്നാണ് അഖിലിനെ പിടികൂടിയത്. കേസില്‍ ഇനി പിടിയിലാകാനുള്ളത് രണ്ട് പേരാണ്.

കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത വിനീഷ്, സുമേഷ് എന്നിവര്‍ ഒളിവിലാണ്. ഗൂഢാലോചനയിൽ പങ്കെടുത്ത ഹരിലാൽ, കിരൺ, കിരൺ കൃഷ്ണ എന്നിവരുടെ അറസ്റ്റും പൊലീസ് ഇന്ന് രേഖപ്പെടുത്തി. ഇതോടെ കേസില്‍ അഞ്ച് പ്രതികൾ പിടിയിലായിട്ടുണ്ട്. കൊലയ്ക്ക് ഉപയോഗിച്ച ഇന്നോവ കാർ ഓടിച്ചിരുന്ന അനീഷിനെ ഇന്നലെ പിടികൂടിയിരുന്നു.കൊലയിലേക്ക് നയിച്ചത് കൊല്ലപ്പെട്ട അഖിലും പ്രതി കിരൺ കൃഷ്ണയുമായുള്ള തർക്കമാണെന്നാണ് പൊലീസ് പറയുന്നത്.

പിടിയിലായ അനീഷ് വാഹനം വാടകയ്‌ക്കെടുത്ത് നൽകി. അപ്പു എന്ന അഖിലിനെ തമിഴ്നാട്ടിലേക്ക് രക്ഷപ്പെടാൻ സഹായിച്ചത് പിടിയിലായ കിരണാണെന്നും പൊലീസ് പറയുന്നു. പ്രതികൾ സഞ്ചരിച്ച കാറിന്റെ ഫൊറൻസിക് പരിശോധനാ ഫലവും വന്നേക്കും.


അതേസമയം, കൊലപാതകം നടത്തിയ മറ്റ് മൂന്ന് പേ‍ര്‍ ഇപ്പോഴും കാണാമറയത്താണ്. ആക്രമണം നടത്താൻ ഗൂഢാലോചന നടത്തിയ നാലു പേരും കേസിൽ പിടിയിലായിട്ടുണ്ട്. അനീഷ്, ഹരിലാൽ, കിരൺ കൃഷ്ണ, കിരൺ എന്നിവരാണ് പിടിയിലായത്. കുട്ടപ്പൻ എന്നുവിളിക്കുന്ന അനീഷാണ് ഇന്നോവ വാഹനം വാടകയ്ക്ക് എടുത്ത് കൊണ്ടുവന്നത്. ഇയാൾ അനന്ദു കൊലകേസിലെയും പ്രതിയാണ്.

ഹരിലാലും അനന്ദു കൊല കേസിലെ പ്രതിയാണ്. ഗൂഢാലോചനയിലും മയക്കു മരുന്ന് ഉപയോഗത്തിലും പങ്കാളിയാണ്. കിരൺ കൃഷ്ണ പാപ്പനംകോട് ബാറിൻ ഇലക്ഷൻ ദിവസം നടന്ന അക്രമത്തിലെ പങ്കാളി.  അഖിലിനെ  ഭീഷണിപ്പെടുത്തിയിരുന്നു. കിരൺ കരമന സ്റ്റേഷന്നിലെ റൗഡി ലിസ്റ്റിൽപ്പെട്ടയാളാണ്. മുഖ്യപ്രതി അഖിൽ അപ്പുവിനെ രക്ഷപ്പെടാൻ സഹായിച്ചത് കിരണാണെന്നാണ് പൊലീസ് പറയുന്നത്.  

കഴിഞ്ഞ ദിവസമാണ് നാടിനെ നടക്കുന്ന രീതിയിലുള്ള അരും കൊലയുണ്ടായത്. കാറിലെത്തിയ അക്രമി സംഘം അഖിലിനെ ആദ്യം കമ്പിവടികൊണ്ട് അടിച്ചു വീഴ്ത്തി. പിന്നീട് കല്ലെടുത്ത് തലക്കടിച്ചു. വിനീഷ് രാജ്, അഖിൽ,സുമേഷ്, അനീഷ് എന്നിവരാണ് പ്രതികൾ.  പ്രതികൾ തമിഴ്നാട്ടിലേക്ക് കടക്കാനുള്ള സാധ്യതയും പൊലീസ് തള്ളുന്നില്ല. കഴിഞ്ഞ 26ന് പാപ്പനംകോടുള്ള ബാറിലെ തർക്കമാണ് കൊലയിലേക്ക് നയിച്ചത്.

Post a Comment

0 Comments