banner

വാട്ടർ തീം പാർക്കിൽ വച്ച് യുവതിയോട് മോശമായി പെരുമാറി!, പരാതി നൽകിയതോടെ പോലീസ് അന്വേഷണം, ലൈംഗികാതിക്രമ കേസിൽ സർവകലാശാല പ്രൊഫസർ അറസ്റ്റിൽ

Published from Blogger Prime Android App
കണ്ണൂർ :
ലൈംഗികാതിക്രമ കേസിൽ കേന്ദ്ര സർവകലാശാല പ്രൊഫസർ അറസ്റ്റിൽ. പഴയങ്ങാടി എരിപുരം സ്വദേശി ബി.ഇഫ്തിക്കര്‍ അഹമ്മദ് (51) അറസ്റ്റിലായത്. ഇയാൾ കണ്ണൂർ വാട്ടർ തീം പാർക്കിലെ വേവ് പൂളിൽ വച്ച് യുവതിയോട് മോശമായി പെരുമാറിയെന്നാണ് പരാതി.

തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി ഡിമാൻഡ് ചെയ്തു. നേരത്തെയും ഇയാൾ ലൈംഗിക അതിക്രമ ആരോപണം നേരിട്ടിരുന്നു. കാസർകോട് പെരിയയിലെ കേന്ദ്ര സർവകലാശാല പ്രൊഫസറാണ് പ്രതി.  വിദ്യാർത്ഥിനിക്കെതിരായ ലൈംഗികാതിക്രമ പരാതിയിൽ ഇയാൾക്കെതിരെ നേരത്തെ കേസെടുത്തിരുന്നു.   

Post a Comment

0 Comments