
കോട്ടയം : കരിഞ്ഞ പ്ലാവിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് പരിസ്ഥിതി പ്രവർത്തക പ്രൊഫസർ കുസുമം ജോസഫിന്റെ പരാതിയിൽ മാഞ്ഞൂരിലെ പ്രവാസി വ്യവസായി ഷാജി മോൻ ജോർജിനെതിരെ കേസെടുത്ത് പൊലീസ്. സ്ത്രീത്വത്തെ അപമാനിച്ചു എന്നാണ് പരാതി. ഇന്നലെ ഷാജിമോന്റെ സ്ഥാപനത്തിന് മുന്നില്‍ സമരം നടത്താനുള്ള പരിസ്ഥിതി പ്രവർത്തകരുടെ സമരം സംഘർഷത്തിലാണ് കലാശിച്ചത്.
പ്രൊഫസർ കുസുമം ജോസഫിന്റെ നേതൃത്വത്തില്‍ ഷാജിമോന്റെ ഓഫീസിനു മുൻപിൽ എത്തിയ പരിസ്ഥിതി പ്രവർത്തകരെ ഷാജിമോൻ ജോർജ്ജും സംഘവും തടഞ്ഞതോടെയാണ് ഇരുകൂട്ടരും തമ്മില്‍ വാക്കു തർക്കം ഉണ്ടായത്. ഷാജിമോൻ ഗുണ്ടയെപ്പോലെ പെരുമാറിയെന്ന് കുസുമം ജോസഫ് ആരോപിച്ചു. ആരുടെയോ കയ്യില്‍ നിന്ന് പണം വാങ്ങി തന്റെ സ്ഥാപനത്തെ തകർക്കാനാണ് പരിസ്ഥിതി പ്രവർത്തകർ ശ്രമിക്കുന്നതെന്ന് ഷാജിമോൻ കുറ്റപ്പെടുത്തി. ഷാജി മോന്റെ സ്ഥാപനത്തിന് മുന്നിലെ പ്ലാവ് കരിഞ്ഞതിനെ ചൊല്ലിയുള്ള വിവാദമാണ് തർക്കത്തിലേക്ക് നീണ്ടത്.
0 Comments