banner

മുതലപ്പൊഴിയില്‍ വീണ്ടും ജീവൻ പൊലിഞ്ഞു!, മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്, അപകടം ശക്തമായ തിരയില്‍പ്പെട്ട്


സ്വന്തം ലേഖകൻ
തിരുവനന്തപുരം : മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ അഞ്ചുതെങ്ങ് സ്വദേശി മരിച്ചു. എബ്രഹാമാണ് മരിച്ചത്.  മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞാണ് അപകടമുണ്ടായത്. എബ്രഹാമിനൊപ്പമുണ്ടായിരുന്ന മൂന്ന് പേരെ രക്ഷപ്പെടുത്തി.

ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും എബ്രഹാമിനെ രക്ഷിക്കാനായില്ല. മത്സ്യബന്ധനത്തിന് പോയി തിരികെ വരവേ ശക്തമായ തീരയില്‍പ്പെട്ട് വള്ളം മറിയുകയായിരുന്നു.

അഞ്ചുതെങ്ങ് സ്വദേശി സ്റ്റൈനിയുടെ ഉടമസ്ഥതയിലുള്ളതാണ് വള്ളം. പരിക്കേറ്റ രണ്ടുപേർ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. വള്ളത്തില്‍ നാലുപേരാണ് ഉണ്ടായിരുന്നത് എന്നാണ് ലഭിക്കുന്ന വിവരം.

Post a Comment

0 Comments