banner

കൊല്ലം സ്വദേശിയെ കല്ലുകൊണ്ട് നെറ്റിയില്‍ അടിച്ച് പണവും മോതിരവും തട്ടിയെടുത്തു!, യുവാവിനെ ആക്രമിച്ചത് സൗഹൃദം സ്ഥാപിച്ച് പാസ്‌പോര്‍ട്ട് ഓഫീസിന് സമീപത്തേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം, പ്രതിയെ പൊലീസ് പിടികൂടി


സ്വന്തം ലേഖകൻ
കൊല്ലം സ്വദേശിയെ ആക്രമിച്ച് പണവും സ്വര്‍ണ മോതിരവും തട്ടിയെടുത്ത കേസില്‍ പാലക്കാട് നെന്മാറ സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പാട്ടുക്കാട് കയറാടി സ്വദേശി സന്‍സാറിനെയാണ് തൃശൂര്‍ വെസ്റ്റ് പൊലീസ് അറസ്റ്റുചെയ്തത്. 

ഇന്നലെ അര്‍ദ്ധരാത്രി തൃശൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ബസ് കാത്തുനിന്നിരുന്ന കൊല്ലം പത്തനാപുരം സ്വദേശി സജേഷിനെയാണ് പ്രതി ആക്രമിച്ചത്.

സൗഹൃദം സ്ഥാപിച്ച് അയ്യന്തോള്‍ പാസ്‌പോര്‍ട്ട് ഓഫീസിന് സമീപത്തേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം മര്‍ദ്ദിക്കുകയും കല്ലുകൊണ്ട് നെറ്റിയില്‍ പരിക്കേല്‍പ്പിച്ച ശേഷം പണവും സ്വര്‍ണവും കവര്‍ച്ച ചെയ്തു എന്നുമാണ് കേസ്. പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Post a Comment

0 Comments