banner

ഗർഭിണിയായ യുവതി ട്രെയിനിലെ ശുചിമുറിയിലേക്ക് പോയി!, ഛർദിക്കാൻ തോന്നിയതോടെ വാതിലിനരികിൽ നിന്നു, യുവതി പുറത്തേക്കു തെറിച്ചുവീണു മരിച്ചു


സ്വന്തം ലേഖകൻ
ചെന്നൈ : ട്രെയിനിൽനിന്നു വീണ് ഗർഭിണിയായ യുവതി മരിച്ചു. ചെന്നൈ – എഗ്മൂർ – കൊല്ലം എക്സ്‌പ്രസ് ട്രെയിനിൽ യാത്ര ചെയ്ത യുവതിയാണു മരിച്ചത്. വിരുദാചലത്തിനു സമീപമായിരുന്നു അപകടം.

ശുചിമുറിയിലേക്കുപോയ യുവതി പുറത്തേക്കു തെറിച്ചുവീഴുകയായിരുന്നു. ശുചിമുറിയിലേക്ക് നടന്നുപോകവെ ഛർദിക്കാൻ തോന്നിയ യുവതി വാതിലിനരികിൽ നിന്നും ഛർക്കിവയെണ് പുറത്തേക്ക് വീണതെന്നാണ് വിവരം.

സംഭവത്തിൽ ദക്ഷിണ റെയിൽവേ അന്വേഷണം ആരംഭിച്ചു. യുവതിയുടെ വളകാപ്പ് ചടങ്ങ് ഇന്ന് നടക്കാനിരിക്കെയാണ് മരണം.

Post a Comment

0 Comments