സ്വന്തം ലേഖകൻ
തിരുവനന്തപുരം : കേരളത്തിലെ നാല് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് ഇന്നും നാളെയും റെഡ് അലർട്ട് നല്‍കിയിരിക്കുന. എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലർട്ടാണ്. മറ്റ് ജില്ലകളിലെല്ലാം യെല്ലോ അലര്‍ട്ടും നല്‍കി.
ബുധനാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടല്‍ ന്യൂനമര്‍ദനം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും മെയ് മുപ്പതോടെ കാലവര്‍ഷം എത്തിയേക്കുമെന്നും അറിയിപ്പുണ്ട്. ഇന്നലെ രാത്രി പെയ്ത കനത്ത മഴയില്‍ കോഴിക്കോട് നഗരം വെള്ളത്തില്‍ മുങ്ങി..സ്റ്റേഡിയം ജങ്ഷന്‍, മാവൂര്‍ റോഡ് എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്. ഇരുചക്രവാഹനങ്ങളെയും കാല്‍നടയാത്രക്കാരെയുമാണ് വെള്ളക്കെട്ട് കാര്യമായി ബാധിച്ചു .
.jpg)
0 Comments