banner

കൊക്കെയിനും, എംഡിഎംഎയും ഉൾപ്പെടെ വിളമ്പിയത് ലഹരി!, റേവ് പാർട്ടിക്കിടെ പ്രമുഖ നടി ഉൾപ്പടെ പത്തോളം പേർ പിടിയിൽ, പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ


സ്വന്തം ലേഖകൻ
ബംഗളൂരു : സിനിമ താരങ്ങൾ പങ്കെടുത്ത റേവ് പാർട്ടിക്കിടെ വൻ ലഹരിമരുന്ന് വേട്ട.  കൊക്കെയിൻ, എംഡിഎംഎ ഉൾപ്പടെയുള്ള ലഹരി മരുന്നുകൾ പിടികൂടി. സംഭവത്തിൽ തെലുങ്ക് സിനിമ താരങ്ങൾ ഉൾപ്പടെ പത്തോളം പേരെ സെൻട്രൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു.

ബംഗളൂരു ഇലക്ട്രോണിക് സിറ്റിയിലെ ഒരു ഫാം ഹൗസിലായിരുന്നു താര സമ്പന്നമായ റേവ് പാർട്ടി നടന്നത്. വൈകിട്ട് 6ന് തുടങ്ങി രാവിലെ വരെ നീണ്ടുനിന്ന ആഘോഷത്തിൽ തെലുങ്കു സിനിമ താരങ്ങളും വിദേശ മോഡലുകളുമടക്കം നൂറിലധികം പേർ പങ്കെടുത്തു.

പാർട്ടിയിലേക്ക് വലിയ തോതിൽ ലഹരി മരുന്നുകൾ എത്തിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സെൻട്രൽ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തുകയായിരുന്നു. സ്‌നിപ്പർ നായകളുമായി നടത്തിയ പരിശോധനയിൽ എംഡിഎംഎയും കൊക്കെയിനും പിടികൂടി. 

തെലുങ്ക് സിനിമ താരം ഹേമ ഉൾപ്പടെ പത്തോളം പേരാണ് പിടിയിലായതെന്നാണ് വിവരം. ഇതിൽ ലഹരി മരുന്ന് വിതരണക്കാരായ രണ്ട് പേരും ഉൾപ്പെടുന്നു. 15 അത്യാഡംബര കാറുകളും പൊലീസ് പിടിച്ചെടുത്തു.

Post a Comment

0 Comments