സ്വന്തം ലേഖകൻ
കൊല്ലം കരുനാഗപ്പള്ളി ടി എസ് കനാലില്‍ ഇറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ചെറിയഴീക്കല്‍, കുറ്റുംമൂട്ടില്‍ രതീഷ് - സൗമ്യ ദമ്പതികളുടെ മകൻ ജഹിത്ത് ദേവ് ( 17) ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം കക്ക വാരാന്‍ ഇറങ്ങിയപ്പോഴാണ് അപകടം എന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെ സുഹൃത്തുക്കള്‍ക്കൊപ്പം ആലുംകടവില്‍ കായലില്‍ കക്ക വാരാന്‍ ഇറങ്ങിയ രഹിത് കായലില്‍ മുങ്ങിത്താഴുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹം കരയ്‌ക്കെത്തിച്ചത്. ചെറിയഴീക്കല്‍ വിഎച്ച്എസ്‌സിയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു ജഹിത്.
.jpg)
0 Comments