banner

മേയാന്‍ വിട്ട രണ്ട് പശുക്കളെ കടുവ കൊന്നു!, മൂന്നാർ വീണ്ടും കടുവ ഭീതിയിൽ


സ്വന്തം ലേഖകൻ
മൂന്നാര്‍ പെരിയവരെ ലോവര്‍ ഡിവിഷനില്‍ വീണ്ടും കടുവയിറങ്ങി. കടുവയുടെ ആക്രമണത്തില്‍ രണ്ട് പശുക്കള്‍ ചത്തു. പ്രദേശവാസിയായ നേശമ്മാളിന്റെ പശുക്കളാണ് ആക്രമണത്തിനിരയായത്. മേയാന്‍ വിട്ടപ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. 

പ്രശ്‌ന പരിഹാരമുണ്ടാക്കാത്തതില്‍ നാട്ടുകാരുടെ പ്രതിഷേധവും ശക്തമാണ്. എസ്റ്റേറ്റില്‍ ഇറങ്ങിയ കടുവയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

കടുവയും പുലിയുമെല്ലാം മൂന്നാറിലെ തോട്ടം മേഖലകളിലെത്തി വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുന്നത് പതിവായിട്ടും പരിഹാരമുണ്ടാക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.പ്രദേശത്ത് മൂന്ന് കടുവകളുടെ സാന്നിധ്യമുള്ളതായി നാട്ടുകാര്‍ പറയുന്നു.

Post a Comment

0 Comments