സ്വന്തം ലേഖകൻ
ന്യൂഡെൽഹി : ലോക്‌സഭാ സ്‌പീക്കർ സ്‌ഥാനത്തേക്ക് ആരെന്നതിൽ സമവായമായില്ല. എൻഡിഎ സ്‌ഥാനാർഥിയായി ഓം ബിർലയും ഇന്ത്യ സഖ്യത്തിന് വേണ്ടി കൊടിക്കുന്നിൽ സുരേഷും സ്‌പീക്കർ സ്‌ഥാനത്തിനായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഇന്ന് ഉച്ചയോടെ നാമനിർദ്ദേശം നൽകാനുള്ള സമയപരിധി അവസാനിക്കും. ആദ്യമായാണ് ഒരു സ്‌പീക്കർ സ്‌ഥാനത്തേക്ക് മൽസരം നടക്കുന്നത്.
മുന്നണികൾ തമ്മിൽ സമവായത്തിൽ എത്തുകയാണ് പതിവ്. എന്നാൽ, ഇത്തവണ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, പാർലമെന്ററികാര്യ മന്ത്രി കിരൺ റിജ്‌ജു എന്നിവർ ഡെപ്യൂട്ടി സ്‌പീക്കർ സ്‌ഥാനത്തെ കുറിച്ച് ചർച്ച നടത്തിയെങ്കിലും സമവായത്തിൽ എത്തിയിരുന്നില്ല. കഴിഞ്ഞ രണ്ടുതവണയായി സ്‌പീക്കർ സ്‌ഥാനത്തിരിക്കുന്ന ഓം ബിർല മൂന്ന് തവണയായി രാജസ്‌ഥാനിലെ കോട്ടയിൽ നിന്നുള്ള സ്‌ഥാനാർഥിയായിരുന്നു.
എന്നാൽ, കഴിഞ്ഞ സഭയിൽ പ്രതിപക്ഷവുമായി ഒട്ടും ആരോഗ്യകരമായ സമീപനമായിരുന്നില്ല അദ്ദേഹം പുലർത്തിയത്. സ്‌പീക്കർ തിരഞ്ഞെടുപ്പിൽ എൻഡിഎ ഘടകകക്ഷികളായ ജെഡിയുവിലും ടിഡിപിയിലും അഭിപ്രായ ഭിന്നത ഉണ്ടായിരുന്നെങ്കിലും സ്‌ഥാനം മുഖ്യകക്ഷിയായ ബിജെപി നിലനിർത്തുകയായിരുന്നു. അതിനിടെ, ലോക്‌സഭാ സ്‌പീക്കറെ ഏകകണ്‌ഠമായി തിരഞ്ഞെടുക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു.
ലോക്‌സഭാ സ്‌പീക്കർ സ്‌ഥാനത്തേക്ക് ഭരണകക്ഷിയായ എൻഡിഎയുടെ സ്‌പീക്കർ സ്‌ഥാനാർഥി ഓം ബിർലയെ പ്രതിപക്ഷം പിന്തുണക്കണമെങ്കിൽ ഡെപ്യൂട്ടി സ്‌പീക്കർ സ്‌ഥാനം പ്രതിപക്ഷത്തിന് നൽകണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. നിലപാട് സർക്കാർ പ്രതിനിധി രാജ്‌നാഥ് സിങ്ങിനെ അറിയിച്ചതായും രാഹുൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
0 Comments