സ്വന്തം ലേഖകൻ
കിങ്‌സ്‌ടൗൺ : ചരിത്രത്തിൽ ആദ്യമായി അഫ്‌ഗാനിസ്‌ഥാൻ ട്വിന്റി20 ലോകകപ്പ് സെമിയിൽ. ബംഗ്ളാദേശിനെതിരെ എട്ട് റൺസ് വിജയമാണ് അഫ്‌ഗാനിസ്‌ഥാൻ നേടിയത്. ഇതോടെ, ഒന്നാം ഗ്രൂപ്പിൽ നിന്നും രണ്ടാം സ്‌ഥാനക്കാരായി അഫ്‌ഗാനിസ്‌ഥാൻ സെമിയിലെത്തി. ഓസ്ട്രേലിയ പുറത്തായി. ജയത്തോടെ ഒന്നാം ഗ്രൂപ്പിൽ അഫ്‌ഗാന് നാല് പോയിന്റായി. മൂന്നാമതുള്ള ഓസ്ട്രേലിയക്ക് രണ്ട് പോയിന്റ് മാത്രമാണുള്ളത്.
ഇന്ത്യക്കെതിരായ അവസാന മൽസരം തോറ്റതാണ് ഓസീസിന് തിരിച്ചടിയായത്. ട്വിന്റി20 ലോകകപ്പ് ചരിത്രത്തിൽ അഫ്‌ഗാനിസ്‌ഥാന്റെ ഏറ്റവും മികച്ച പ്രകടനമാണിത്. ആദ്യ ബാറ്റ് ചെയ്‌ത അഫ്‌ഗാനിസ്‌ഥാൻ 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്‌ടത്തിൽ 115 റൺസ് എടുത്തിരുന്നു. മഴ കാരണം ബംഗ്ളാദേശിന്റെ വിജയലക്ഷ്യം 19 ഓവറിൽ 114 റൺസായി വെട്ടിച്ചുരുക്കി.
എന്നാൽ, 17.5 ഓവറിൽ 105 റൺസെടുത്ത് ബംഗ്ളാദേശ് പുറത്തായി. സൂപ്പർ 8ലെ ഒരു കളിയും ജയിക്കാൻ സാധിക്കാതെയാണ് ബംഗ്ളാദേശ് മടങ്ങുന്നത്. 3.5 ഓവറിൽ 26 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്‌ത്തിയ നവീൻ ഉൾ ഹഖാണ് കളിയിലെ താരം. ക്യാപ്റ്റൻ റാഷിദ് ഖാനും അഫ്‌ഗാനിസ്‌ഥാന് വേണ്ടി നാല് വിക്കറ്റുകൾ സ്വന്തമാക്കി. സെമി ഫൈനലിൽ ദക്ഷിണാഫ്രിക്കയാണ് അഫ്‌ഗാനിസ്‌ഥാന്റെ എതിരാളി. 27ന് രാവിലെ ആറുമണിക്കാണ് മൽസരം.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
0 Comments