banner

ഗേറ്റിനു മുന്നിൽ 25 ആടുകളുടെ തലയും ഒപ്പം 25 പേരുടെ ഫോട്ടോയും!, മലയാളികളുടെ ഉടമസ്ഥതയിലുള്ള തർക്ക ഭൂമിയിൽ ദുർമന്ത്രവാദം നടന്നതായി നിഗമനം, പരാതിയിൽ കേസെടുത്ത് അന്വേഷണം തുടങ്ങി പൊലീസ്


സ്വന്തം ലേഖകൻ
മംഗളൂരു : ഗേറ്റിനു മുന്നിൽ 25 ആടുകളുടെ തലയും ഒപ്പം 25 പേരുടെ ഫോട്ടോയും കണ്ടെത്തി. വിചിത്ര രൂപങ്ങളിൽ ആലേഖനം ചെയ്ത ചിത്രങ്ങളാണ് കണ്ടെത്തിയത്. മംഗലാപുരം ബൽത്തങ്ങാടിയിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള തർക്ക ഭൂമിയിലാണ് ദുർമന്ത്രവാദം ചെയ്തതായി അഭ്യൂഹം.

ദക്ഷിണ കന്നട ജില്ലയിലെ ബെൽത്തങ്ങാടി താലൂക്കിലെ പടങ്കടി വില്ലേജിലെ ബോളിയാറിലാണ് സംഭവം. ഭൂവളപ്പിന്‍റെ ഗേറ്റിലാണ് 25 ആടുകളുടെ തലയും ഒപ്പം 25 പേരുടെ ഫോട്ടോയും കണ്ടെത്തിയത്. രാവിലെ എസ്റ്റേറ്റിൽ എത്തിയ തോട്ടം തൊഴിലാളികളാണ് സംഭവം ആദ്യം കാണുന്നത്. ഇവർ പിന്നീട് ബെൽത്തങ്ങാടി പൊലീസിനെ വിവരമറിയിച്ചു. എസ്റ്റേറ്റ് ഉടമകളുടെ പരാതിയിൽ വിശദമായ പരിശോധന നടത്തിയ പൊലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

തോട്ടത്തിന്‍റെ ഗേറ്റിന് മുന്നിൽ കണ്ടത് മന്ത്രവാദ അവശിഷ്ടമാണെന്ന അഭ്യൂഹമാണ് പ്രദേശമാകെ പരക്കുന്നത്. മലയാളികളായ ഗോപകുമാർ, സുമേഷ് എന്നിവരുടെ ഉടമസ്ഥതയിലുള്ള 25 ഏക്കർ ഭൂമി രാജേഷ് പ്രഭു എന്നയാൾ എട്ടു കോടി രൂപയ്ക്ക് വാങ്ങുകയായിരുന്നു.

വില പൂർണമായും നൽകാത്തത് കൊണ്ട് കേസുണ്ട്. ഭൂമി യഥാർത്ഥ ഉടമകൾക്ക് തിരിച്ചു നൽകാൻ നിർദ്ദേശിച്ചും വിൽപ്പന മുടക്കിയും കോടതി പുറപ്പെടുവിച്ച ഉത്തരവ് നിലവിലുണ്ട്. ഇതിന് പിന്നാലെയാണ് ദുർമന്ത്രവാദം നടത്തിയെന്ന് സംശയിക്കുന്ന അവശിഷ്ടങ്ങൾ കണ്ടെത്തിയത്.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments