സ്വന്തം ലേഖകൻ
തിരുവനന്തപുരം : ലോകസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയില്‍ മുഖംമിനുക്കാൻ പാർട്ടിമന്ത്രിമാരെ മാറ്റി അഴിച്ചുപണി നടത്താൻ സി.പി.ഐയില്‍ ആലോചിക്കുന്നതായി അഭ്യൂഹം ശക്തമാകുന്നു.
നാല് മന്ത്രിമാരില്‍ ഒരാളെ മാറ്റി പകരം പുതിയ ഒരാളെ മന്ത്രിയാക്കുന്നുവെന്ന സൂചനകളാണ് പുറത്തുവരുന്നത്.
മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കപ്പെടുന്നയാളെ പാർട്ടിയുടെ അസിസ്റ്റന്റ് സെക്രട്ടറിയായി നിയമിക്കും.
കൃഷിമന്ത്രി പി.പ്രസാദിനെയാണ് മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കാൻ ആലോചിക്കുന്നത് എന്നാണ് പുറത്ത് നടക്കുന്ന പ്രചരണം. അധികാര സ്ഥാനങ്ങളോട് വലിയ ഭ്രമം കാണിക്കാത്ത, ലളിത ജീവിതം നയിക്കുന്ന പി.പ്രസാദിനോട് മാറാൻ ആവശ്യപ്പെട്ടാല്‍ എതിർക്കില്ല എന്നത് കൊണ്ടാണ് അദ്ദേഹത്തെ തന്നെ ഒഴിവാക്കാൻ ആലോചിക്കുന്നത്.
പി.പ്രസാദിന് പകരം പുനലൂർ എം.എല്‍.എ പി.എസ്.സുപാലിനെ മന്ത്രിയാക്കും. കൊല്ലം ജില്ലയില്‍ നിന്നുളള നേതാവ് എന്നതും ഈഴവ വിഭാഗത്തില്‍ നിന്നുളള നേതാവ് എന്നതുമാണ് പി.എസ്.സുപാലിൻ്റെ അനുകൂല ഘടകം.
ഇപ്പോള്‍ മന്ത്രിസഭയിലുളള സി.പി.ഐ മന്ത്രിമാരില്‍ ജെ.ചിഞ്ചുറാണി മാത്രമാണ് ഈഴവ വിഭാഗത്തില്‍ നിന്നുളളത്. ബാക്കിയുളള മന്ത്രിമാരെല്ലാം നായർ സമുദായത്തില്‍ നിന്നുളളവരാണ്.
ഈ അസംതുലിതാവസ്ഥ പരിഹരിക്കാൻ കൂടിയാണ് സുപാലിനെ മന്ത്രിയാക്കുന്നതെന്ന് പറയപ്പെടുന്നു. ഇടത് മുന്നണിയുടെ അടിസ്ഥാന വോട്ടുകളായ ഈഴവരാദി പിന്നോക്ക വോട്ടുകള്‍ ചോർന്ന് പോയതാണ് ലോകസഭാ തിരഞ്ഞെടുപ്പില്‍ മുന്നണിക്കേറ്റ കനത്ത പരാജയമെന്നാണ് പൊതുവേയുളള വിലയിരുത്തല്‍.
ഈ സാഹചര്യത്തില്‍ കൂടിയാണ് സി.പി.ഐ മന്ത്രിമാരുടെ സാമുദായിക സമവാക്യത്തില്‍ സംതുലനം കൊണ്ടുവരുന്നത്. കാനം രാജേന്ദ്രൻ സംസ്ഥാന സെക്രട്ടറിയായിരിക്കുമ്പോള്‍ സി.പി.ഐ നായർ പാർട്ടിയാണെന്ന വിമർശനം പാർട്ടിക്ക് അകത്തും പുറത്തും ശക്തമായിരുന്നു.
മന്ത്രിസഭയിലെ പാർട്ടി മന്ത്രിമാരിലെ നായർ ഭൂരിപക്ഷം ചൂണ്ടിക്കാട്ടി കൊണ്ടായിരുന്നു ആ വിമർശനം. ബിനോയ് വിശ്വം മന്ത്രിയായതോടെ അത് മാറി. എന്നാല്‍ ലോകസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ മന്ത്രിസഭയില്‍ അടക്കം മാറ്റം വരണമെന്ന അഭിപ്രായം പാർട്ടിയ്ക്കകത്ത് ശക്തമായ സാഹചര്യത്തിലാണ് പാർട്ടി മന്ത്രിമാരിലെ സാമുദായിക സംതുലനം കൂടി ഉറപ്പ് വരുത്താൻ ആലോചിക്കുന്നത്.
മന്ത്രിസഭയില്‍ നിന്ന് മാറിയാല്‍ പി.പ്രസാദ് സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയാകും. പി.പി.സുനീർ രാജ്യസഭാംഗമാകുന്ന ഒഴിവിലായിരിക്കും നിയമനം. നിലവില്‍ പി.പി.സുനീറും ഇ.ചന്ദ്രശേഖരനും അടക്കം രണ്ട് സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരാണ് സി.പി.ഐക്കുളളത്. രാജ്യസഭാംഗമായതിനാല്‍ പി.പി.സുനീറിനെ സംഘടനാ ചുമതലകളില്‍ നിന്ന് ഒഴിവാക്കാതിരിക്കാനാവില്ല.
നിലവില്‍ അസിസ്റ്റന്റ് സെക്രട്ടറിയ്ക്കൊപ്പം ഭവനനിർമ്മാണ ബോർഡ് വൈസ് ചെയർമാനുമാണ് സുനീർ. തിരുവനന്തപുരം സംസ്ഥാന സമ്മേളനത്തിന് ശേഷം അസിസ്റ്റന്റ് സെക്രട്ടറിയായ സുനീറിനെ ഹൗസിങ്ങ് ബോർഡ് വൈസ് ചെയർമാൻ സ്ഥാനത്ത് നിന്ന് ഒഴിവാക്കേണ്ടതായിരുന്നു.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
0 Comments