സ്വന്തം ലേഖകൻ
തിരുവനന്തപുരം : പൊലീസ് ഉന്നതതല യോഗം ഇന്നു ചേരുന്നത് സർവ്വത്ര അഴിച്ചു പണിയുടെ സൂചനയുമായി. പൊലീസിന്റെ പ്രവർത്തനത്തില്‍ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും കൂടിയായ പിണറായി വിജയൻ തീർത്തും അതൃപ്തിയിലാണ്. സംസ്ഥാനത്തെ ഗുണ്ടാ അഴിഞ്ഞാട്ടവും പൊലീസ് ഗുണ്ടാ ബന്ധവും ഉള്‍പ്പെടെ പൊലീസിനെ വെട്ടിലാക്കുന്ന നിരവധി സംഭവങ്ങളുണ്ട്. ഇതെല്ലാം ചർച്ച ചെയ്യാനാണ് പൊലീസ് ഉന്നത തല യോഗം.
പൊലീസ് മേധാവി ഷെയ്ഖ് ദർവേശ് സാഹിബിന്റെ വിരമിക്കല്‍ മാസമാണ് ഇത്. സർക്കാരിന് ഒരു കൊല്ലം കൂടി കാലാവധി നീട്ടി നല്‍കാനാകും. എന്നാല്‍ ഇതിന് സർക്കാർ തത്വത്തില്‍ തീരുമാനം എടുത്തെങ്കിലും ഔദ്യോഗിക നടപടികള്‍ തുടങ്ങിയില്ല. ഇതിനിടെയാണ് യോഗം.
പൊലീസ് ആസ്ഥാനത്താണു യോഗം. അടുത്തിടെ ഗുണ്ടകള്‍ കേരളത്തില്‍ അഴിഞ്ഞാടിയതും പൊലീസിലെ പലർക്കുമുള്ള ഗുണ്ടാ ബന്ധം പുറത്തു വന്നതും സർക്കാരിനു വലിയ നാണക്കേടായിരുന്നു. ഹൈക്കോടതി കേരള പൊലീസിനെ ഒന്നിലേറെ തവണ വിമർശിച്ചു.
ലഹരി ഉപയോഗ കേസുകള്‍, വസ്തു കയ്യേറ്റ കേസുകള്‍, കൊലപാതകം, കൊലപാതക ശ്രമം, സ്ത്രീകള്‍ക്കെതിരായ അക്രമം, കുട്ടികള്‍ക്കെതിരായ കേസുകള്‍, പട്ടികവിഭാഗത്തിനെതിരായ അക്രമം എന്നിവയും യോഗം ചർച്ച ചെയ്യും. തിരഞ്ഞെടുപ്പു പെരുമാറ്റ ചട്ടം അവസാനിച്ചതോടെ സംസ്ഥാന പൊലീസ് മേധാവി എസ്. ദർവേഷ് സാഹിബാണു ക്രമസമാധാനച്ചുമതലയുള്ള ജില്ലാ പൊലീസ് മേധാവികള്‍ മുതല്‍ എഡിജിപി വരെയുള്ള ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്.
പൊലീസ് ആസ്ഥാനത്തെ ഉന്നതർ, ക്രൈംബ്രാഞ്ച് മേധാവി, ഇന്റലിജൻസ് മേധാവി എന്നിവരും പങ്കെടുക്കും. പൊലീസിലെ അഴിമതിയും ചർച്ചാ വിഷയമാകും.
അതിനിടെ വളപട്ടണം സ്റ്റേഷനിലെ മുഴുവൻ പൊലീസ് ഉദ്യോഗസ്ഥർക്കുമെതിരേ നടപടിയാവശ്യപ്പെട്ട് വിജിലൻസ് റിപ്പോർട്ട് വാർത്തകളിലെത്തി. മെയ് 29-ന് വിജിലൻസ് ഡിവൈ.എസ്‌പി. പി. മധുസൂദനൻ നായരുടെ നേതൃത്വത്തില്‍ നാലംഗസംഘം നടത്തിയ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു.
കടവുകളില്‍നിന്ന് പിടിച്ചെടുത്ത മണല്‍ പൊലീസുകാർ തിരിമറി നടത്തിയെന്ന ആരോപണത്തെ തുടർന്നായിരുന്നു റെയ്ഡ്. ഇതേതുടർന്നാണ് നടപടി ശുപാർശ. ഇത്തരം സംഭവങ്ങള്‍ പൊലീസിന് നാണക്കേടാണ്. ഇതെല്ലാം പൊലീസ് ഉന്നത തല യോഗത്തിലും ചർച്ചയാകും.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
0 Comments