banner

കൊല്ലത്ത് ഹാഷിഷ് ഓയിൽ പിടികൂടിയ കേസ്!, രണ്ടാം പ്രതി കോട്ടയത്തുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ അവിടെ പോയി പൊക്കി പോലീസ്, പിടിയിലായ 29-കാരൻ ഒട്ടേറെ കേസുകളിലെ പ്രതി

Published from Blogger Prime Android App
സ്വന്തം ലേഖകൻ
കൊല്ലം : ചടയമംഗലത്ത് ഹാഷിഷ് ഓയിൽ പിടികൂടിയ കേസിലെ രണ്ടാം പ്രതിയെയും ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം വാകത്താനം കടുവാക്കുഴിയിൽ വീട്ടിൽ അരുൺ (29) ആണ് പിടിയിലായത്. കഴിഞ്ഞ മാർച്ച് 23-ന് 250 ഗ്രാം ഹാഷിഷ് ഓയിലുമായി നിലമേലിനുസമീപം കടയ്ക്കൽ റോഡിൽ െവച്ച് ഒന്നാം പ്രതി നിസാമുദ്ദീനെ പോലീസ് പിടികൂടിയിരുന്നു. നിലമേലിൽ ഹാഷിഷ് ഒായിൽ എത്തിച്ച് തിരിച്ചുവരുമ്പോൾ 30,000 രൂപ കിട്ടുമെന്ന എഗ്രിമെന്റ് പ്രകാരമാണ് ഒന്നാംപ്രതി നിലമേലിൽ എത്തിയത്. ആർക്കാണ് കൊടുക്കേണ്ടത് എന്ന് അരുൺ പറഞ്ഞിരുന്നില്ല എന്നാണ് നിസാമുദ്ദീൻ പോലീസിനോടു പറഞ്ഞത്.

ഇയാൾ കോട്ടയത്തുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വാകത്താനത്തുനിന്നു യുവാവിനെ കസ്റ്റഡിയിലെടുത്തത്. കൊല്ലം റൂറൽ സൈബർ സെല്ലിന്റെ സഹായത്തോടെ ടവർ ലൊക്കേഷൻ മനസ്സിലാക്കിയാണ് പ്രതിയെ പിടികൂടിയത്. ഇയാൾ ഒട്ടേറെ കേസുകളിലെ പ്രതിയാണ്. നേരത്തേ 65 കിലോഗ്രാം കഞ്ചാവുമായി ഏറ്റുമാനൂർ എക്സൈസ് പിടികൂടി റിമാൻഡ് ചെയ്തിരുന്നു. സാമ്പത്തിക തട്ടിപ്പ് കേസി ലും ഉൾപ്പെട്ടിട്ടുണ്ട്. ചടയമംഗലം എസ്.ഐ. മനോജ്, സി.പി.ഒ.മാരായ ജംഷാദ്, ഉല്ലാസ്, അജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments