സ്വന്തം ലേഖകൻ
തിരുവനന്തപുരം : അമിതമായ ജോലി ഭാരവും മേലുദ്യോഗസ്ഥരിൽനിന്നുള്ള സമ്മർദവും കുടുംബ പ്രശ്നവും കാരണം പോലീസുകാരുടെ ആത്മഹത്യകൾ തുടർക്കഥയാവുകയാണ്. ഒരാഴ്ചയ്ക്കിടെ ജീവനൊടുക്കിയത് 6 പോലീസുകാർ. ഒടുവിലത്തേത് വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ എസ് ഐ മുട്ടമ്പലം കാച്ചുവേലിക്കുന്ന് പീടിയേക്കൽ കുരുവിള ജോർജ് (45) ൻ്റെ മരണമാണ്. നാല് വർഷത്തിനിടെ ഉണ്ടായത് 75ഓളം ആത്മഹത്യകളാണ്. വിഷാദരോഗത്താലാണ് കൂടുതൽ പേരും ആത്മഹത്യ ചെയ്തത്. കടുത്ത സമ്മർദ്ദം കാരണം സ്വയം വിരമിക്കലിന് പോലീസുകാർ കൂട്ടത്തോടെ അപേക്ഷ നൽകിയിരിക്കുകയാണ്. 200ലേറെ പോലീസുകാരാണ് കാക്കി അഴിക്കാൻ അനുമതി തേടിയത്.
നാടിന് കാവലാകേണ്ട, നീതിക്കായി പോരാടേണ്ട, സാധാരണക്കാർക്ക് താങ്ങാകേണ്ട കേരളത്തിന്റെ കാക്കിപ്പട മാനസികമായി തളരുകയാണ്. സമ്മർദ്ദം നേരിടാൻ കഴിയാതെ അവർ സ്വയം അവസാനിപ്പിക്കുന്നു. വിശ്രമമില്ലാത്ത ജോലിയും കേസെടുക്കാനും പ്രതികളെ പിടിക്കാനും കുറ്റപത്രം നൽകാനും വരെ നീളുന്ന ഉന്നത സമ്മർദങ്ങളും ചീത്തവിളിയുമെല്ലാം ഇതിന് കാരണമാവുന്നുണ്ട്. വ്യക്തിപരമായ പ്രശ്നങ്ങളും ചിലർക്കുണ്ട്. സമ്മർദങ്ങൾക്കൊടുവിൽ ആത്മഹത്യയിൽ അഭയം തേടുന്നവരുടെ എണ്ണം കൂടുകയാണ്. ഡിവൈഎസ്.പിയും സി.ഐയും എസ്.ഐയും തുടങ്ങി വനിത ഉദ്യോഗസ്ഥർ ജീവനൊടുക്കിയിട്ടുണ്ട്. ജോലിഭാരം, വിശ്രമത്തിന്റെ കുറവ്, ജോലിയിലെ സങ്കീർണത തുടങ്ങിയവയാണ് കാരണമായി പോലീസ് നേതൃത്വം കണ്ടെത്തിയത്. ബോധവൽക്കരണവും യോഗവും കൗൺസിലിങും വിജയം കണ്ടിട്ടില്ല.
പോലീസുകാർക്കിടയിലെ ആത്മഹത്യയും മാനസിക സംഘർഷവും കുറക്കുന്നതിന് സർക്കാർ ഒമ്പത് നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ആത്മഹത്യാ പ്രവണതയും മാനസിക സമ്മർദവുമുള്ളവരെ കണ്ടെത്തി കൗൺസലിംഗ് നൽകുക, ജോലി സംബന്ധമായ പരാതികളും വ്യക്തിപരമായ വിഷമങ്ങളും അവതരിപ്പിക്കാൻ മെന്ററിംഗ് സംവിധാനം ശക്തമാക്കുക, ആഴ്ചയിലെ ഓഫും അനുവദനീയമായ അവധികളും പരമാവധി നൽകുക, മാനസിക പ്രശ്‌നങ്ങളുണ്ടാകുമ്പോൾ സഹപ്രവർത്തകരുടെ ആത്മാർഥമായ ഇടപെടൽ, യോഗ പരിശീലനം വ്യാപകമാക്കൽ, പോലീസുകാരുടെ മാനസിക സമ്മർദം കുറക്കാൻ തിരുവനന്തപുരത്ത് സ്ഥാപിച്ച ഹെൽപ്പ് ആൻഡ് അസ്സിസ്റ്റൻസ് ടു പായ്ക്ക് സ്‌ട്രെസ്സ് എല്ലാ ജില്ലകളിലും സ്ഥാപിക്കുക എന്നിങ്ങനെ ഒമ്പതിന നിർദേശങ്ങളാണ് നൽകിയത്.
മാനസിക സമർദ്ദമുണ്ടാകുന്ന സമയങ്ങളിൽ സഹപ്രവർത്തകരുടെ ഭാഗത്തുനിന്നും സമയോചിതമായ ഇടപെടലുകളുണ്ടാകണമെന്നും ആഴ്ചയിൽ ഒരു ദിവസമെങ്കിലും പോലീസ് ഉദ്യോഗസ്ഥർക്ക് യോഗ പോലുള്ള ശാരീരിക വ്യായാമങ്ങൾക്കുള്ള പരിശീലനം നൽകേണ്ടതുണ്ടെന്നും ജീവിതശൈലി രോഗങ്ങളിൽ കൃത്യസമയത്ത് ആവശ്യമായ ചികിത്സ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തണമെന്നും സർക്കുലർ പുറപ്പെടുവിച്ചിരുന്നു.
മാനസികമായ പിരിമുറുക്കം കുറയ്ക്കാൻ പോലീസ് ഉദ്യോഗസ്ഥരെ സ്വയം പര്യാപ്തരാക്കണമെന്നും അതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും സർക്കുലർ പറയുന്നു. പോലീസ് ഉദ്യോഗസ്ഥർ ആത്മഹത്യ ചെയ്യുന്ന വാർത്തകൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരുടെ മാനസികാരോഗ്യം പരിഗണിച്ച് ഇത്തരമൊരു സർക്കുലർ ഇറക്കിയത്.
2019ൽ 18, 2020ൽ10, 2021ൽ8, 2022ൽ20, 2023ൽ13 എന്നിങ്ങനെയാണ് ആത്മഹത്യ ചെയ്ത പോലീസുകാരുടെ എണ്ണം. തിരുവനന്തപുരം റൂറലിലാണ് കൂടുതൽ ആത്മഹത്യ–10 പേർ. രണ്ടാമത് ആലപ്പുഴയും എറണാകുളം റൂറലും–7 പേർ വീതം. കുടുംബപരമായ കാരണങ്ങളാൽ 30 പേർ ആത്മഹത്യ ചെയ്തു. ആരോഗ്യകാരണങ്ങളാൽ 5 പേരും, വിഷാദരോഗത്താൽ 20 പേരും, ജോലി സമ്മർദത്താൽ 7 പേരും, സാമ്പത്തിക കാരണങ്ങളാൽ 5 പേരും ആത്മഹത്യ ചെയ്തു. രണ്ട് ആത്മഹത്യകളുടെ കാരണം വ്യക്തമല്ല.
ഉന്നത ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റം, ലീവില്ലാതെ ജോലി ചെയ്യേണ്ടി വരുന്ന അവസ്ഥ, രാഷ്ട്രീയക്കാർക്കും ഭരണാധികാരികൾക്കും അടിമപ്പണി ചെയ്യേണ്ട ഗതികേട്, ജാതിയധിക്ഷേപം നേരിടൽ, ലഹരി ഉപയോഗം തുടങ്ങിയ കാരണങ്ങളുമുണ്ട്. ജോലിക്കൂടുതൽ കാരണം കുടുംബത്തോടൊപ്പം ചെലവഴിക്കാൻ വേണ്ടത്ര സമയം കിട്ടാത്തതും ഒരു കാരണമാണ്.
5 വർഷത്തിനിടെ സ്വയം വിരമിക്കലിന് അപേക്ഷിച്ചത് 200ഓളം പൊലീസുകാരാണ്. കോഴിക്കോട് സിറ്റിയിൽനിന്നാണ് കൂടുതൽ അപേക്ഷ–22 പേർ. രണ്ടാം സ്ഥാനത്തുള്ള മലപ്പുറത്തുനിന്ന് 18 പേരും മൂന്നാം സ്ഥാനത്തുള്ള കോട്ടയത്തുനിന്ന് 15 പേരും അപേക്ഷ നൽകി.
ആരോഗ്യപ്രശ്നങ്ങളാൽ 64 പേരാണ് സ്വയം വിരമിക്കലിന് അപേക്ഷിച്ചത്. കുടുംബപ്രശ്നങ്ങൾ കാരണം 27 പേരും മേലുദ്യോഗസ്ഥരുടെ മോശമായ ഇടപെടൽ കാരണം 3 പേരും വിദേശ ജോലിക്കായി 7 പേരും സ്വന്തമായ സംരംഭം തുടങ്ങാൻ 3 പേരും അപേക്ഷ നൽകി. മറ്റു കാരണങ്ങൾ വ്യക്തമല്ല.
എറണാകുളം റെയിൽവേ സ്റ്റേഷനു സമീപമുള്ള ഹോട്ടൽ മുറിയിൽ ആത്മഹത്യ ചെയ്ത, നോർത്ത് പോലീസ് സ്റ്റേഷനിലെ പ്രബേഷനറി എസ് ഐ. ടി ഗോപകുമാറിന്റെ ആത്മഹത്യാ കുറിപ്പിൽ കാരണമായി കാണിച്ചിരുന്നത് മാനസിക സമ്മർദമായിരുന്നു. നോർത്ത് എസ് ഐ, സി ഐ എന്നിവരുടെ പേരും കുറിപ്പിൽ പരാമർശിച്ചിരുന്നു.
മേലുദ്യോഗസ്ഥരിൽ നിന്ന് കടുത്ത സമ്മർദമുണ്ടെന്നും അധിക കാലം ജോലിയിൽ തുടരാൻ കഴിയില്ലെന്നും ഗോപകുമാർ പറഞ്ഞതായി പിന്നീട് അദ്ദേഹത്തിന്റെ ബന്ധുക്കൾ വെളിപ്പെടുത്തുകയുണ്ടായി.
2019ൽ കാട്ടാക്കട സ്വദേശിയായ റെയിൽവേ ഗ്രേഡ് എസ് ഐ സ്വയം വിരമിക്കൽ ആവശ്യവുമായി ഉന്നതോദ്യോഗസ്ഥനെ സമീപിച്ചു. മേലുദ്യോഗസ്ഥനായ എസ് ഐ ഏഴ് മാസക്കാലമായി മാനസികമായി പീഡിപ്പിക്കുന്ന സാഹചര്യത്തിൽ ജോലിയിൽ തുടരാനാകില്ലെന്നും തന്നെ ഒരു അടിമയെ പോലെയാണ് മേലുദ്യോഗസ്ഥൻ കാണുന്നതെന്നും സഹപ്രവർത്തകർക്ക് മുന്നിലും റെയിൽവേ പ്ലാറ്റ്ഫോമിലും പരസ്യമായി തന്നെ ചീത്ത വിളിക്കാറുണ്ടെന്നും പരാതിക്കത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
0 Comments