banner

ഓർമ്മകളിൽ സുശാന്ത്!, വിടവാങ്ങിയിട്ട് നാല് വർഷമായെങ്കിലും ആരാധകരുടെയും സഹപ്രവർത്തകരുടെയും മനസ്സിൽ ഇന്നും പ്രിയ താരം, സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾ ഇങ്ങനെ


സ്വന്തം ലേഖകൻ
വിട പറഞ്ഞിട്ട് നാലു വര്‍ഷമായെങ്കിലും ആരാധകരുടെ ഓര്‍മകളില്‍ ഇന്നും മായാതെ നില്‍ക്കുന്ന ബോളിവുഡ് താരമാണ് സുശാന്ത് സിംഗ് രാജ്പുത്ത്. സുശാന്ത് വിടവാങ്ങിയിട്ട് നാല് വർഷം പൂർത്തിയാകുകയാണ്. ആരാധകരും താരങ്ങളുമടക്കം നിരവധി പേരാണ് അദ്ദേഹത്തിന്റെ ഓർമ്മകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. 2020 ജൂണ്‍ 14ന് മുംബൈയിലെ ബാദ്രയിലെ തന്റെ താമസസ്ഥലത്താണ് സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. 34-ാം വയസിലായിരുന്നു അന്ത്യം. സുശാന്ത് ആത്മഹത്യ ചെയ്‌തെന്നായിരുന്നു കണ്ടെത്തല്‍. എന്നാല്‍ മരണത്തില്‍ നിരവധി ആരാധകര്‍ ഇന്നും മരണത്തില്‍ ദുരൂഹത സംശയിക്കുന്നു. വേര്‍പാടിന്റെ നാലാം വാര്‍ഷികത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച്‌ സഹപ്രവര്‍ത്തകരും രംഗത്തെത്തി.

സുശാന്തിന്റെ ഒരു പഴയ ചിത്രം പങ്കുവച്ചാണ് നടി അങ്കിത ലോഖണ്ഡേ താരത്തെ അനുസ്മരിച്ചത്. തന്റെ നായയോടൊപ്പം സുശാന്ത് നില്‍ക്കുന്ന ഒരു ചിത്രമാണ് അങ്കിത പുറത്തുവിട്ടത്. പവിത്ര റിഷ്ട എന്ന സീരിയലില്‍ സുശാന്തും അങ്കിതയും ഇരുവരും അഭിനയിച്ചിരുന്നു. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തന്റെ ആദ്യ ചിത്രമായ കേദാര്‍നാഥിന്റെ സെറ്റില്‍ നിന്നുള്ള ചിത്രം പങ്കുവച്ചാണ് നടി സാറാ അലി ഖാന്‍ സുശാന്തിനെ അനുസ്മരിച്ചത്. സാറാ അലി ഖാന്റെ ആദ്യ ചിത്രമായ കേദാര്‍നാഥില്‍ സുശാന്തായിരുന്നു നായകന്‍.

സുശാന്തിനെ അനുസ്മരിച്ച്‌ പാരാലിമ്ബിക് സ്വര്‍ണ മെഡല്‍ ജേതാവ് മുരളികാന്ത് പേട്കറും രംഗത്തെത്തി. മുരളികാന്തിന്റെ ജീവിതം പ്രതിപാദിക്കുന്ന ‘ചന്തു ചാമ്ബ്യന്‍’ എന്ന ചിത്രത്തില്‍ സുശാന്ത് അഭിനയിക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത് കാര്‍ത്തിക് ആര്യനാണ്. ചിത്രത്തില്‍ 15 ശതമാനത്തോളം സുശാന്ത് അഭിനയിച്ചിരുന്നു. പിന്നീടായിരുന്നു അപ്രതീക്ഷിത വിയോഗം. സഹോദരന് നീതി തേടി സുശാന്തിന്റെ സഹോദരി ശ്വേത സിംഗ് കീര്‍ത്തിയും രംഗത്തെത്തി. സുശാന്ത് ഉള്‍പ്പെടുന്ന ഒരു പഴയ കുടുംബ വീഡിയോ ശ്വേത സമൂഹമാധ്യമത്തില്‍ പങ്കുവച്ചു. സുശാന്തിന്റെ മരണത്തില്‍ ശ്വേത ദുരൂഹത ആരോപിച്ചിരുന്നു.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments