banner

പെണ്‍സുഹൃത്തിന് മെസേജ് അയച്ചതിനെ ചൊല്ലി തർക്കം!, തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും യുവാവും സുഹൃത്തും ഓടിരക്ഷപ്പെട്ടു, പിന്നാലെ കൈയ്യിൽ കിട്ടിയതോടെ വടിവാളുകൊണ്ട് വെട്ടിയും വടി കൊണ്ടടിച്ചും കൊലപ്പെടുത്താന്‍ ശ്രമം, ഏഴുപേർ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ പിടിയിൽ


സ്വന്തം ലേഖകൻ
കൊച്ചി : പെണ്‍സുഹൃത്തിന് സന്ദേശമയച്ച വിരോധത്താല്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഏഴു പേര്‍ അറസ്റ്റില്‍. കാലടി മറ്റൂര്‍ ഇളംതുരുത്തില്‍ ഗൗതം കൃഷ്ണ (24), മറ്റൂര്‍ കല്ലുങ്കല്‍ വീട്ടില്‍ അലക്‌സ് (22), മറ്റൂര്‍ ചെമ്മന്തൂര്‍ ശിവ പ്രസാദ് (25), അങ്കമാലി പുളിയനം മാമ്പ്രക്കാട്ടില്‍ ഗോകുല്‍ (25), മറ്റൂര്‍ കപ്രക്കാടന്‍ വീട്ടില്‍ അഭിജിത്ത് (19), മറ്റൂര്‍ വേലം പറമ്പില്‍ ആകാശ് (20), മറ്റൂര്‍ പയ്യപ്പിള്ളി മാര്‍ട്ടിന്‍ (20) എന്നിവരെയാണ് പെരുമ്പാവൂര്‍ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും കാലടി `പൊലീസും ചേര്‍ന്ന് പിടികൂടിയത്. 13 ന് രാത്രിയാണ് സംഭവം.

അയ്യമ്പുഴ സ്വദേശിയായ യുവാവിനെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഗൗതമിന്റെ സുഹൃത്തിന് മെസേജ് അയച്ചെന്ന് പറഞ്ഞായിരുന്നു ആക്രമണം. മറ്റൂര്‍ ഭാഗത്തുള്ള റസ്റ്റോറന്റിന് സമീപത്തായിരുന്നു സംഭവങ്ങളുടെ തുടക്കം. അവിടെ വച്ച് യുവാവിനെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും യുവാവും സുഹൃത്തും ഓടിരക്ഷപ്പെട്ടു.

പിന്നീട് ചികിത്സ തേടിയ ശേഷം മറ്റൂരുള്ള സുഹൃത്തിന്റെ വീട്ടിലെത്തി. പുലര്‍ച്ചെ 3 മണിയോടെ അക്രമി സംഘം മറ്റൂരിലെ വീട്ടിലെത്തി യുവാവിനെ ബലമായി ആളൊഴിഞ്ഞ ഇടവഴിയിലെത്തിച്ചു. യുവാവിന്റെ ബൈക്കും തട്ടിയെടുത്തു. തുടര്‍ന്ന് വടിവാളുകൊണ്ട് വെട്ടിയും വടി കൊണ്ടടിച്ചും കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. പിന്നീട് ഒളിവില്‍ പോയ പ്രതികളെ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി.

എഎസ്പി മോഹിത് റാവത്ത്, ഇന്‍സ്‌പെക്ടര്‍ കെ ഷിജി എസ്‌ഐമാരായ കെജെ ജോബി, പിഎസ് റെജി, പി സദാനന്ദന്‍ , ഒഎ ഉണ്ണി, എഎസ്‌ഐ പിഎ അബ്ദുള്‍ മനാഫ്, എസ്എ ബിജു, സീനിയര്‍ സിപിഒ മാരായ ടിഎ അഫ്‌സല്‍, ടിഎന്‍ മനോജ് കുമാര്‍,രെജിത്ത് രാജന്‍, ബെന്നി ഐസക്ക്, കെഎസ് സുമേഷ്, ഷൈജു അഗസ്റ്റിന്‍, എംഎ ജിംസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments