banner

യുഎസ് - അയര്‍ലന്‍ഡ് പോരാട്ടം മഴ മുടക്കി!, ഈ വര്‍ഷത്തെ ടി20 ലോകകപ്പില്‍ തുടർച്ചയായ തോൽവിയ്ക്ക് പിന്നാലെ പാകിസ്ഥാൻ പുറത്തായി, ആവേശകരമായ മത്സരത്തിന് ശേഷം ഇനി അടുത്ത റൗണ്ടിലേക്ക് അവശേഷിക്കുക രണ്ട് ടീമുകൾ മാത്രം

Published from Blogger Prime Android App
സ്വന്തം ലേഖകൻ
ഫ്‌ളോറിഡ : പാകിസ്ഥാന്‍ ടി20 ലോകകപ്പിന്റെ സൂപ്പര്‍ എട്ട് കാണാതെ പുറത്ത്. യുഎസ് – അയര്‍ലന്‍ഡ് മത്സരം മഴ മുടക്കിയതോടെയാണ് പാകിസ്ഥാന്‍ പുറത്താവുന്നത്. അയര്‍ലന്‍ഡിനെതിരെ ശേഷിക്കുന്ന ശേഷിക്കുന്ന മത്സരം ജയിച്ചാല്‍ പോലും പാകിസ്ഥാന് യുഎസിനെ മറികടക്കാനാവില്ല. ഗ്രൂപ്പ് ഘട്ടം പൂര്‍ത്തിയാക്കിയ യുഎസിന് അഞ്ച് പോയിന്റാണുള്ളത്. ഒരു മത്സരം ശേഷിക്കെ പാകിസ്ഥാന് രണ്ട് പോയിന്റും. അയര്‍ലന്‍ഡിനെതിരായ നാളത്തെ മത്സരം ജയിച്ചാലും പാകിസ്ഥാന് പരമാവധി 4 പോയിന്റേ നേടാനാകൂ.

മൂന്ന് മണിക്കൂറോളം കാത്തുനിന്ന ശേഷം ആണ് അംപയര്‍മാര്‍ തീരുമാനം പ്രഖ്യാപിച്ചത്. ഇതോടെ അമേരിക്ക ചരിത്രം കുറിച്ച് ലോകകപ്പിന്റെ സൂപ്പര്‍ എട്ടില്‍ സ്ഥാനം ഉറപ്പിച്ചു. അമേരിക്കയോടും ഇന്ത്യയോടും തോറ്റതാണ് പാകിസ്ഥാന് തിരിച്ചടിയായത്. ഫ്‌ലോറിഡയില്‍ 20വരെ മഴ തുടരുമെന്നതിനാല്‍ ഇന്ന് നടക്കേണ്ട ഇന്ത്യ-കാനഡ മത്സരവും വെള്ളത്തിലാകുമെന്നാണ് കരതുന്നത്. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി മത്സരവേദിയായ ഫ്‌ലോറിഡയിലെ ഫോര്‍ട്ട് ലൗഡര്‍ഡെയിലും പരിസര പ്രദേശങ്ങളും പ്രളയസമാനമായ സാഹചര്യത്തെയാണ് നേരിടുന്നത്.

ഇന്ത്യയും പാകിസ്താനും കാനഡയും അയർ‌ലൻഡും ഉൾപ്പെടുന്ന ​ഗ്രൂപ്പ് എയിലാണ് അമേരിക്ക. കളിച്ച മൂന്ന് മത്സരങ്ങൾ വിജയിച്ച ഇന്ത്യയും ​ഗ്രൂപ്പിൽ നിന്ന് സൂപ്പർ എട്ട് ഉറപ്പിച്ചിട്ടുണ്ട്. ഇതോടെ അയർലൻഡിനെതിരായ അവസാന മത്സരം വിജയിച്ചാൽ പാകിസ്താന് സൂപ്പർ എട്ടിൽ കടക്കാൻ കഴിയില്ല. മൂന്ന് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ ബാബർ അസമിനും സംഘത്തിനും ഒരു വിജയം മാത്രമാണുള്ളത്.​ഗ്രൂപ്പ് എയിൽ അയർലൻഡ്, കാനഡ ടീമുകളും പുറത്തായി. അമേരിക്ക സൂപ്പർ എട്ട് ഉറപ്പിച്ചതോടെ ട്വന്റി 20 ലോകകപ്പിന്റെ രണ്ടാം റൗണ്ട് ഉറപ്പിക്കുന്ന ടീമുകളുടെ എണ്ണം ആറായി. അതായത് ഇനി രണ്ട് ടീമുകൾക്ക് മാത്രമാണ് അടുത്ത റൗണ്ടിലേക്ക് കടക്കാൻ കഴിയുക. ഈ സ്ഥാനത്തിയായി ഇം​ഗ്ലണ്ട്, സ്കോട്ട്ലാൻഡ്, ബംഗ്ലാദേശ്, നെതർലാൻഡ് ടീമുകളാണ് മത്സരിക്കുന്നത്. ഇന്ത്യ, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാൻ, വെസ്റ്റ് ഇൻഡീസ്, അമേരിക്ക ടീമുകൾ രണ്ടാം റൗണ്ടിലെത്തി.

f
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments