banner

നോട്ടറി അറ്റസ്റ്റേഷന് വീട്ടിൽ ചെന്ന വനിതാ അഭിഭാഷകയെ അപമാനിച്ചു...!, കൊല്ലത്ത് മുതിർന്ന അഭിഭാഷകനെ സസ്പെൻഡ് ചെയ്ത് ബാർ അസോസിയേഷൻ

Published from Blogger Prime Android App
കൊല്ലം : വനിതാ അഭിഭാഷകയെ അപമാനിച്ചെന്ന പരാതിയിൽ മുതിർന്ന അഭിഭാഷകനെതിരെ നടപടിയെടുത്ത് ബാർ അസോസിയേഷൻ. സി.പി.എം നേതാവായ അഭിഭാഷകനെയാണ് ബാർ അസോസിയേഷൻ സസ്പെൻഡ് ചെയ്തത്. പരാതിയിൽ വിശദീകരണം ചോദിച്ചെങ്കിലും അഭിഭാഷകൻ  നൽകിയിരുന്നില്ല. തുടർന്നാണ് ഇന്നലെ ചേർന്ന ബാർ അസോസിയേഷൻ ഡയറക്ടർ ബോർഡ് യോഗത്തിൽ കടുത്ത തീരുമാനമെടുത്തത്.

കഴിഞ്ഞ 14ന് നോട്ടറി അറ്റസ്റ്റേഷന് വീട്ടിൽ ചെന്നപ്പോൾ അപമാനിച്ചെന്നാണ് യുവ അഭിഭാഷകയുടെ പരാതി. 15ന് രാത്രി അഭിഭാഷക ബാർ അസോസിയേഷന് പരാതി നൽകി. തൊട്ടടുത്ത ദിവസങ്ങൾ അവധിയായിരുന്നതിനാൽ 18ന് ചേർന്ന ഡയറക്ടർ ബോർഡ് യോഗം ആരോപണ വിധേയനോട് വിശദീകരണം ആവശ്യപ്പെട്ടു. അഭിഭാഷക നൽകിയ പരാതിയിൽ കൊല്ലം വെസ്റ്റ് പൊലീസും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.

Post a Comment

0 Comments